Excellence Award | ഹാശിം തങ്ങള്‍ എക്സലന്‍സി അവാര്‍ഡ് മാണിയൂര്‍ ഉസ്താദിന് സമ്മാനിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) ആത്മീയ രംഗത്ത് നിറഞ്ഞു നില്‍ക്കുമ്പോള്‍ തന്നെ സാമൂഹിക ശാക്തീകരണ രംഗത്ത് ശ്രദ്ധേയമായ അടയാളപ്പെടുത്തലുകള്‍ നടത്തിയ അനുഗ്രഹീത വ്യക്തിത്വമായിരുന്ന ഹാശിം തങ്ങളുടെ ഓര്‍മക്കായി ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് ഏര്‍പ്പെടുത്തിയ എക്സലന്‍സി അവാര്‍ഡ് വിതരണം ചെയ്തു.

ഗ്രാന്‍ഡ് മസ്ജിദില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന എക്സലന്‍സി അവാര്‍ഡ് സമസ്ത കണ്ണൂര്‍ ജില്ലാ സെക്രടറി മാണിയൂര്‍ അഹ് മദ് മൗലവിക്ക് സമ്മാനിച്ചു. ഇസ്ലാം മതത്തിന്റെ പ്രസരണ പ്രചാരണ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന പണ്ഡിതരെ ആദരിക്കേണ്ടത് ഓരോ മുസ്ലിമിന്റെയും കടമയാണെന്ന് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.

Excellence Award | ഹാശിം തങ്ങള്‍ എക്സലന്‍സി അവാര്‍ഡ് മാണിയൂര്‍ ഉസ്താദിന് സമ്മാനിച്ചു

അവാര്‍ഡ് ദാന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. മുഖ്യരക്ഷാധികാരി സയ്യിദ് അസ്ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ അധ്യക്ഷനായി. പി പി ഉമര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. 

സയ്യിദ് ഗാലിബ് തങ്ങള്‍, സയ്യിദ് അലി ബാഅലവി തങ്ങള്‍, അബൂബക്കര്‍ ഹാജി ബ്ലാത്തൂര്‍, ഇസ്മാ ഈല്‍ ഹാജി കടവത്തൂര്‍, അശ്റഫ് ഹാജി പാലത്തായി, മുഹമ്മദ് കുട്ടി മയ്യില്‍, അഡ്വ പിവി സൈനുദ്ദീന്‍, അഡ്വ കരീംചേലേരി, എകെ അബ്ദുല്‍ ബാഖി, അഹ്‌മദ് തേര്‍ളായി, മാണിയൂര്‍ അബ്ദുല്ല ഫൈസി, ബശീര്‍ നദ് വി, മുഹമ്മദലി ഫൈസി, ശരീഫ് ബാഖവി, മുഹമ്മദലി ആറാം പിടിക, സൈഫുദീന്‍ നാറാത്ത്, കെകെ അബൂബക്കര്‍, അബൂബക്കര്‍ ഹാജി കാട്ടാമ്പള്ളി, ഇബ്രാഹീം കുട്ടി തിരുവട്ടൂര്‍, കെകെ മുസ്തഫ, അബ്ദുല്ല ഹുദവി, ഡോ അബ്ദുസലാം, റഹ്ദാദ് മൂഴിക്കര, എന്‍സി മുഹമ്മദ് ഹാജി, അസ്ലം അസ്ഹരി, എടി മുസ്തഫ ഹാജി, ഹഫീള് നിടുവാട്ട്, മുസ്തഫ ഹാജി മാങ്കടവ്, കീര്‍ത്തി അബ്ദുല്ല ഹാജി, അസീസ് ഹാജി മയ്യില്‍, റഫീഖ് ഹുദവി കുറ്റിയാട്ടൂര്‍, നൗശാദ് കെഎംസിസി, ശുകൂര്‍ ഹാജി പുല്ലൂപ്പി, അനസ് ഹുദവി, ആലിക്കുട്ടി ഹാജി എന്നിവര്‍ പങ്കെടുത്തു.

അവാര്‍ഡായി ലഭിച്ച തുക ദാറുല്‍ ഹസനാത്തിന്റെ ഉത്തരേന്‍ഡ്യന്‍ പദ്ധതിക്കായി മാണിയൂര്‍ ഉസ്താദ് ശിഹാബ് തങ്ങളെ ഏല്‍പ്പിച്ചു. ജെനറല്‍ സെക്രടറി കെഎന്‍ മുസ്തഫ സ്വാഗതവും വര്‍കിംഗ് സെക്രടറി കെപി അബൂബക്കര്‍ ഹാജി നന്ദിയും പറഞ്ഞു.
Aster mims 04/11/2022

Keywords:  Hashim Thangal presented Excellence Award to Maniyur Ustad, Kannur, News, Hashim Thangal, Excellence Award, Maniyur Ustad, Speech, Muslim, Islam Religion, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia