കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശം; മജ്ജമാറ്റിവെക്കലിന് വിധേയരാകുന്ന കുഞ്ഞുങ്ങള്‍ക്ക് കരുതലുമായിതണലും ആസ്റ്റര്‍ മിംസും കൈകോര്‍ക്കുന്നു
Jan 16, 2022, 22:30 IST
കോഴിക്കോട്: (www.kvartha.com 16.01.2022) കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി മജ്ജമാറ്റിവെക്കലിന് (ബോൻ മാരോ ട്രാന്‍സ്പ്ലാന്റ്) വിധേയരാകുന്ന കുഞ്ഞുങ്ങള്‍ക്ക് കരുതലായി തണലും ആസ്റ്റര്‍ മിംസും കൈകോര്‍ക്കുന്നു. 14 വയസിന് താഴെ പ്രായമുള്ള നിര്‍ധന കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് കുറഞ്ഞ നിരക്കിലോ സൗജന്യമായോ മജ്ജമാറ്റിവെക്കല്‍ യാഥാർഥ്യമാക്കുകയെന്നാണ് ലക്ഷ്യമിടുന്നത്. തണലിന് പുറമെ ആസ്റ്റര്‍ ഡി എം ഫൗൻഡേഷന്‍, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ്, സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തികള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ചികിത്സാ രീതിയാണ് മജ്ജ മാറ്റിവെക്കൽ. ഇതിലൂടെ ജീവന്‍ രക്ഷപ്പെടുത്താനുള്ള സാധ്യത കൂടുതലാണെങ്കിലും ലക്ഷക്കണക്കിന് രൂപ ചിലവ് വരുന്ന ചികിത്സയുടെ ബാധ്യത താങ്ങാന്‍ സാധിക്കാത്തതിനാല്‍ നിസഹായതയോടെ മരണത്തെ അഭിമുഖീകരിക്കേണ്ടി വരുന്നവരുടെ എണ്ണം കൂടുതലാണ്. ഇൻഡ്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ് ഡോ. കേശവന്റെ നേതൃത്വത്തില്‍ ഈ സാഹചര്യത്തെ അഭിമുഖീകരിക്കാനും അതിജീവിക്കാനും നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായാണ് തണലുമായി ചേര്‍ന്ന് മറ്റുള്ളവരുടെ സഹായത്തോടെ ഈ വലിയ ഉദ്യമം യാഥാർഥ്യമാക്കുന്നത്.
പദ്ധതി സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്കും, ചികിത്സ ആവശ്യമായ കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ക്കും, രോഗികളുടെ ചികിത്സ ഏറ്റെടുക്കുവാനോ സഹകരിക്കുവാനോ താല്‍പര്യമുള്ള സന്മനസുള്ളവര്‍ക്കും +91 7025767676, 9895626760 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Keywords: Treatment, Kozhikode, News, Patient, Children, Hospital, Kerala, Aster MIMS, Bone marrow, Thanal and Aster MIMS to help children undergoing bone marrow transplantation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.