SWISS-TOWER 24/07/2023

തളിപ്പറമ്പ് നഗരസഭ വിഭജിക്കാനുള്ള തീരുമാനം; കൗണ്‍സില്‍ യോഗത്തില്‍ ഏറ്റുമുട്ടല്‍

 


ADVERTISEMENT

തളിപ്പറമ്പ്: (www.kvartha.com 04/02/2015) തളിപ്പറമ്പ് നഗരസഭ വിഭജിക്കാനുള്ള തീരുമാനം കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷ- പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. തളിപ്പറമ്പ് നഗരസഭ വിഭജനം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ചര്‍ച്ച ചെയ്യാനാണ് ബുധനാഴ്ച രാവിലെ കൗണ്‍സില്‍ യോഗം ചേര്‍ന്നത്.

സി പി എം നഗരസഭാ വിഭജനത്തെ എതിര്‍ത്തപ്പോള്‍ പ്രതിപക്ഷമായ യു ഡി എഫ് വിഭജനത്തിന് അനുകൂലമായി രംഗത്തുവരികയായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് യോഗ നടപടികള്‍ പൂര്‍ത്തിയാക്കി ചെയര്‍പേഴ്‌സണ്‍ റംലപക്കര്‍ പുറത്തിറങ്ങിയ ശേഷമാണ്  വാക്ക് തര്‍ക്കം ഉണ്ടായത്.

സിസി ശ്രീധരനും വൈസ് ചെയര്‍മാന്‍ കെ കെ മുരളീധരനും തമ്മിലുള്ള തര്‍ക്കമാണ് അംഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചത്. പി കെ സുബൈര്‍, അള്ളാംകുളം മഹമൂദ് എന്നിവര്‍ ശ്രീധരനെ അനുകൂലിച്ച് രംഗത്തുവന്നപ്പോള്‍ സിവി ഗിരീഷ് ഉള്‍പെടെയുള്ള ഭരണകക്ഷി അംഗങ്ങള്‍ മുരളിക്ക് പിന്നില്‍ അണിനിരക്കുകയായിരുന്നു. ഇതോടെ പിടിവലിയും ഉന്തും തള്ളും നടന്നു.
തളിപ്പറമ്പ് നഗരസഭ വിഭജിക്കാനുള്ള തീരുമാനം; കൗണ്‍സില്‍ യോഗത്തില്‍ ഏറ്റുമുട്ടല്‍

തുടര്‍ന്ന് വാടാ പോടാ വിളിയും ഉന്തും തള്ളും കയ്യേറ്റവും നടന്നതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. കൗണ്‍സില്‍ ഹാളിന് പുറത്തുവെച്ചും സിപിഎം-ലീഗ് കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി.

ജീവനക്കാര്‍ ഇടപെട്ടാണ് കൗണ്‍സിലര്‍മാരെ നീക്കിയത്. തളിപ്പറമ്പ് നഗരസഭ വിഭജിച്ച് ആന്തൂര്‍, തളിപ്പറമ്പ് നഗരസഭകള്‍ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് നഗരസഭ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ജീവനക്കാരിക്ക് നഗരസഭയില്‍ ചുമതലയേല്‍ക്കാനായില്ല; ഓഫീസിന് മുന്നില്‍ കാത്തു കിടന്നു
Keywords: Thalipparanba,Attack, Conference, CPM, Muslim-League, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia