Robbery | തലശ്ശേരിയില്‍ വീട് കുത്തിത്തുറന്ന് വയോധികയെ ബന്ദിയാക്കി കവര്‍ച: പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
Mar 20, 2024, 20:00 IST
കണ്ണൂര്‍: (KVARTHA) ചിറക്കരയില്‍ വീടിന്റെ വാതിലും ഗ്രില്‍സും തകര്‍ത്ത് വീട്ടമ്മയുടെ വായയില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങളും പണവും എ ടി എം കാര്‍ഡുകളും കവര്‍ന്നതായി പരാതി. കെ ടി പി മുത്തിലെ ഫിഫാസ് വീട്ടില്‍ ചെറുവക്കര അഫ്സത്തി(68) ന്റെ വീട്ടിലാണ് കവര്‍ച നടന്നത്.
ചൊവ്വാഴ്ച പുലര്‍ചെ മൂന്നരയോടെയായിരുന്നു സംഭവം. വാതിലും ഗ്രില്‍സും തകര്‍ത്ത രണ്ടംഗ സംഘം താഴത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന ഹൃദ് രോഗിയായ അഫ്സത്തിനെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ശബ്ദമുണ്ടാക്കുന്നത് തടയുന്നതിനായി വായില്‍ തുണിതിരുകി കസേരയില്‍ കെട്ടിയിട്ടു ഇരുത്തിയശേഷമാണ് കവര്‍ച നടത്തിയത് എന്നാണ് പരാതി.
ഇവര്‍ ധരിച്ചിരുന്ന മാലയും വളയും ഉള്‍പെടെ ഏഴുപവന്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം പതിനായിരം രൂപയും രണ്ടു എ ടി എം കാര്‍ഡുകള്‍ സൂക്ഷിച്ച പഴ്സും എടുത്ത് സംഘം സ്ഥലം വിടുകയായിരുന്നു. ബഹളം കേട്ടു മുകളിലത്തെ നിലയിലെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന മകള്‍ അന്‍സിലി, പേരക്കുട്ടി ഇഷ എന്നിവര്‍ താഴെ വന്നു നോക്കിയപ്പോഴാണ് അഫ്സത്തിനെ വായയില്‍ തുണിതിരുകി കസേരയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.
അപ്പോഴേക്കും തുറന്നിട്ട വാതിലിലൂടെ കവര്‍ചക്കാര്‍ രക്ഷപ്പെട്ടിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച മുഖം മൂടിയണിഞ്ഞെത്തിയ മോഷ്ടാക്കാളാണ് വീടിനുളളില്‍ കയറിയതെന്നാണ് അഫ്സത്തിന്റെ മൊഴി. വിവരമറിഞ്ഞ് തലശേരി ടൗണ്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കണ്ണൂരില്‍ നിന്നെത്തിയ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചിട്ടില്ല. അഫ്സത്തിന്റെ തൊട്ടടുത്ത വീട്ടിലും കവര്‍ചാ ശ്രമം നടന്നതായി പൊലീസ് അറിയിച്ചു.

Keywords: Thalassey: Elderly woman robbed at Home, Kannur, News, Elderly Woman Robbed, Police, Complaint, Probe, Dog Squad, ATM Card, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.