SWISS-TOWER 24/07/2023

Attacked | തലശ്ശേരിയില്‍ ചാനല്‍ ചര്‍ചയ്ക്കിടെ യൂത് കോണ്‍ഗ്രസ് നേതാവിന് മര്‍ദനമേറ്റു!

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) വടകര പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് ചാനല്‍ ചര്‍ചക്കിടെ തലശ്ശേരിയില്‍ ഡി വൈ എഫ് ഐ അക്രമം നടത്തിയെന്ന് പരാതി. യൂത് കോണ്‍ഗ്രസ് തലശ്ശേരി നിയോജക മണ്ഡലം സെക്രടറി വി വി ശുഹൈബിനാണ് (34) പരുക്കേറ്റത്. ഇന്ദിരാഗാഡി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടത് ഷോള്‍ഡറിനും ദേഹത്തും മര്‍ദനമേറ്റിട്ടുണ്ട്. ഇടിക്കട്ട കൊണ്ടും കയ്യില്‍ കരുതിയ വടികൊണ്ടുമാണ് ഒരു സംഘം ആക്രമണം അഴിച്ചു വിട്ടതെന്ന് യൂത് കോണ്‍ഗ്രസ് തലശ്ശേരി മണ്ഡലം പ്രസിഡണ്ട് എന്‍ അശ്‌റഫ് ആരോപിച്ചു.

മാതൃഭൂമി ചാനല്‍ സംഘടിപ്പിച്ച 'നമ്മുടെ ചിഹ്നം' ചര്‍ചക്കിടയില്‍ യൂത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പോകാന്‍ അനുവദിക്കില്ലെന്ന് ഡി വൈ എഫ് ഐക്കാര്‍ പറയുകയും ചര്‍ച അലങ്കോലപ്പെടുത്തുകയുമായിരുന്നുവെന്ന് എന്‍ അശ്‌റഫ് പറഞ്ഞു.

Attacked | തലശ്ശേരിയില്‍ ചാനല്‍ ചര്‍ചയ്ക്കിടെ യൂത് കോണ്‍ഗ്രസ് നേതാവിന് മര്‍ദനമേറ്റു!

ബഹളത്തിനിടയില്‍ പൊലീസ് ഇടപെട്ട് ചര്‍ച നിര്‍ത്തിവെക്കുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിനെ സംരക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് ശുഹൈബിന് മര്‍ദനമേറ്റത്.

Keywords: News, Kerala, Kerala-News, Malayalam-News, Thalassery News, Youth Congress Leader, Attacked, Channel Discussion, Injured, Hospital, Treatment, Thalassery: Youth Congress leader attacked during channel discussion.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia