Arrested | തലശേരിയില്‍ മാരക ലഹരി ഗുളികകളുമായി പിടിയിലായ യുവാവ് റിമാന്‍ഡില്‍
Nov 1, 2023, 19:59 IST
തലശേരി: (KVARTHA) കൊടുവളളിയില്‍ സ്‌കൂടറില്‍ മാരക ലഹരി ഗുളികകളുമായി സഞ്ചരിക്കുകയായിരുന്ന യുവാവിനെ എക്സൈസ് പിടികൂടി. കൊടുവള്ളിയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് നര്‍കോടിക് സ്പെഷ്യല്‍ സ്‌ക്വാഡാണ് മയക്കുഗുളിക വില്‍പനക്കാരനായ യുവാവിനെ പിടികൂടിയത്.
ചൊവ്വാഴ്ച രാത്രിയാണ് കൊടുവളളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിപി വൈശാഖ്(28) പിടിയിലായത്. ആക്ടീവ സ്‌കൂടറില്‍ കടത്തുകയായിരുന്ന 10.85 ഗ്രാം വരുന്ന 18 സ്പാസ്മോ പ്രോക്സിവോണ്‍ പ്ലസ് ഗുളികകളാണ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.
ചൊവ്വാഴ്ച രാത്രിയാണ് കൊടുവളളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിപി വൈശാഖ്(28) പിടിയിലായത്. ആക്ടീവ സ്‌കൂടറില്‍ കടത്തുകയായിരുന്ന 10.85 ഗ്രാം വരുന്ന 18 സ്പാസ്മോ പ്രോക്സിവോണ്‍ പ്ലസ് ഗുളികകളാണ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.
അതീവ ഗുരുതരാവസ്ഥയിലായ കാന്‍സര്‍ രോഗികള്‍ക്ക് വേദന സംഹാരിയായി നല്‍കുന്ന ഗുളികയാണിത്. പ്രതിയെ തലശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു ജയിലിലടച്ചു. മാരക മയക്കുമരുന്ന് കൈവശം വെച്ചതിന് എന്‍ഡിപിഎസ് വകുപ്പു പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
പ്രതിയെ കസ്റ്റഡിയിലെടുത്ത എക് സൈസ് സംഘത്തില്‍ സര്‍കിള്‍ ഇന്‍സ്പെക്ടര്‍ പിപി ജനാര്‍ദനന്‍, പ്രിവന്റ് ഓഫീസര്‍ കെസി ഷിബു, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) സി പങ്കജാക്ഷന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ടികെ ശാന്‍ എന്നിവരുണ്ടായിരുന്നു.
Keywords: Thalassery: Youth Arrested with deadly drugs, Kannur, News, Drugs, Police, Arrested, Remanded, Court, Vehicle, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.