Arrested | തലശ്ശേരിയില്‍ കഞ്ചാവ് വില്‍പനയ്ക്കിടെ 2 യുവാക്കള്‍ എക്സൈസ് പിടിയില്‍

 


കണ്ണൂര്‍: (www.kvartha.com) തലശ്ശേരി നഗരം കേന്ദ്രീകരിച്ചു സ്ഥിരം കഞ്ചാവ് വില്‍പന നടത്തിവരുന്ന രണ്ടു യുവാക്കള്‍ പിടിയിലായതായി ഉദ്യോഗസ്ഥര്‍. എം പി റയീസ്, സിറാജ് എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി എക്സൈസ് റേന്‍ജ് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സെന്തില്‍ കുമാര്‍ സിയും പാര്‍ടിയും ചേര്‍ന്നാണ് പ്രതികളെ നഗരത്തിലെ ചാലില്‍ നാഷണല്‍ ഹൈവേയില്‍ നിന്നും പിടികൂടിയത്.

എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്: ചാലില്‍ ഭാഗത്തേക്ക് പോകുന്ന റോഡില്‍ ഉദ്ദേശം 75 മീറ്റര്‍ മാറി ഇടതുവശത്തുള്ള ഗോപാല്‍ സണ്‍സ് പായ കച്ചവടമെന്ന ബോര്‍ഡ് വച്ച കടയുടെ മുന്‍വശം വെച്ച് 43 ഗ്രാം കഞ്ചാവുമായാണ് പ്രതികളെ പിടികൂടി എന്‍ഡിപിഎസ് പ്രകാരം കേസെടുത്തത്.

തലശ്ശേരി കടല്‍പ്പാലം കേന്ദ്രീകരിച്ച് സ്ഥിരമായി മയക്കുമരുന്നു വില്പന നടത്തുന്ന ഇവരെ അതി സാഹസികമായാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തിയത്. പ്രതിക്കെതിരെ തലശ്ശേരി ജെ എസ് സി എം കോടതിയുടെ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പരിശോധനയില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബൈജേഷ് കെ, ഫൈസല്‍ വികെ, വനിത സി ഇ ഒ മാരായ ബീന എം, കാവ്യ സീനിയര്‍ ഗ്രേഡ് എക്സൈസ് ഡ്രൈവര്‍ ബിനീഷ് എന്നിവരും പങ്കെടുത്തു.
തലശ്ശേരി എക്സൈസ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ശക്തമായ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനത്തില്‍ 15 ഓളം മയക്കുമരുന്ന് കേസുകളും അബ്കാരി കേസുകളും പിടികൂടിയിട്ടുണ്ട്.
Arrested | തലശ്ശേരിയില്‍ കഞ്ചാവ് വില്‍പനയ്ക്കിടെ 2 യുവാക്കള്‍ എക്സൈസ് പിടിയില്‍

Keywords: News, Kerala, Kerala-News, Kannur-News, Regional-News, Thalassery News, Kannur News, NDPS, Case, Excise, Youths, Arersted, Seized, Ganja, Thalassery: Two youths caught by Excise Officers while selling ganja.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia