SWISS-TOWER 24/07/2023

Weapons Found | തലശേരി ഇരട്ടക്കൊലപാതകം: പ്രതികള്‍ കൊലനടത്താന്‍ ഉപയോഗിച്ച ആയുധങ്ങളും രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനങ്ങളും കണ്ടെത്തി, 7 പേരെ കോടതി റിമാന്‍ഡ് ചെയ്തു

 


കണ്ണൂര്‍: (www.kvartha.com) തലശേരി വീനസ് കോര്‍ണറിലെ സഹകരണ ആശുപത്രി റോഡില്‍ ലഹരിവില്‍പന ചോദ്യം ചെയ്തതിന് രണ്ടു സിപിഎം പ്രവര്‍ത്തകരെ തലശേരി സഹകരണ ആശുപത്രിക്ക് മുന്‍പില്‍ വെച്ചു കുത്തിക്കൊന്ന കേസിലെ പ്രതികളേയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി. കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി.
Aster mims 04/11/2022

Weapons Found | തലശേരി ഇരട്ടക്കൊലപാതകം: പ്രതികള്‍ കൊലനടത്താന്‍ ഉപയോഗിച്ച ആയുധങ്ങളും രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനങ്ങളും കണ്ടെത്തി, 7 പേരെ കോടതി റിമാന്‍ഡ് ചെയ്തു

പിണറായി കംപൗണ്ടര്‍ ഷോപ്, ഇല്ലിക്കുന്ന് എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തി. പിണറായി കംപൗണ്ടര്‍ ഷോപിനടുത്തു നിന്ന് മുഖ്യപ്രതി പാറായി ബാബുവാണ് ഒളിപ്പിച്ചുവെച്ച കത്തി പൊലീസിന് എടുത്തു നല്‍കിയത്. മറ്റൊരു പ്രതി സന്ദീപിന്റെ വീടിനടുത്തു നിന്നാണ് രക്തക്കറയുള്ള ആയുധം കണ്ടെത്തിയത്.

തലശേരി സിഐ എം അനിലിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. അറസ്റ്റിലായ ഏഴു പ്രതികളെയും തലശേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തലശേരി എസിപി നിഥിന്‍ രാജിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടന്നുവരുന്നത്. കേസിലെ മുഖ്യപ്രതി പാറായി ബാബു, ഭാര്യാസഹോദരന്‍ ജാക്സന്‍ വിന്‍സെന്റ്, കെ നവീന്‍, മുഹമ്മദ് ഫര്‍ഹാന്‍, ഇ കെ സന്ദീപ്, എ സുജിത് കുമാര്‍, അരുണ്‍ കുമാര്‍ എന്നിവരാണ് റിമാന്‍ഡിലായത്.

ഇതില്‍ ആദ്യത്തെ അഞ്ചുപേര്‍ കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരാണെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ അജിത് കുമാര്‍ അറിയിച്ചു. ഇല്ലിക്കുന്നിലെ കെ ഖാലിദ്, സഹോദരി ഭര്‍ത്താവ് ശമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

അറസ്റ്റിലായ ജാക്സന്‍, നവീന്‍, സുഹാസില്‍ ഫര്‍ഹാന്‍, പാറായിബാബു എന്ന സുരേഷ് ബാബു, അരുണ്‍കുമാര്‍, സന്ദീപ്, സുജിത് കുമാര്‍ എന്നിവരെ വെളളിയാഴ്ച രാവിലെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇതിനുശേഷമാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.

Keywords: Thalassery twin murder: weapons used by accused and vehicles they tried to escape were found, court remanded 7 people, Kannur, News, Murder, Remanded, Police, Court, Accused, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia