Remand report | തലശ്ശേരി ഇരട്ടക്കൊലപാതകം: ലഹരി വില്‍പനയെ ചോദ്യം ചെയ്ത വൈരാഗ്യം കാരണമാണെന്ന് റിമാന്‍ഡ് റിപോര്‍ട്

 


കണ്ണൂര്‍: (www.kvartha.com) തലശ്ശേരി നഗരത്തില്‍ നടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിന് വിട്ടുകിട്ടുന്നതിനായി തലശ്ശേരി ടൗണ്‍ പൊലീസ് തലശേരി ജില്ലാസെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. വെള്ളിയാഴ്ച തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനാണ് പൊലീസ് കോടതിയില്‍ പ്രതികളെ വിട്ടുകിട്ടുന്നതിനായി അപേക്ഷ നല്‍കുക.

Remand report | തലശ്ശേരി ഇരട്ടക്കൊലപാതകം: ലഹരി വില്‍പനയെ ചോദ്യം ചെയ്ത വൈരാഗ്യം കാരണമാണെന്ന് റിമാന്‍ഡ് റിപോര്‍ട്

സംഭവത്തില്‍ മുഖ്യപ്രതിയടക്കം ഏഴുപേരാണ് റിമാന്‍ഡിലായത്. നെട്ടൂര്‍ സ്വദേശി സുരേഷ് ബാബുവെന്ന പാറായി ബാബു(47) ജാക്സന്‍ വിന്‍സെന്റ് (28) മുഹമ്മദ് ഫര്‍ഹാന്‍(29) സുജിത് കുമാര്‍(45) നവീന്‍(32) പാറായി ബാബുവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അരുണ്‍കുമാര്‍ (39) ഇ കെ സന്ദീപ്(38) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ തലശേരി സഹകരണ ആശുപത്രിക്ക് സമീപം വെച്ചായിരുന്നു കൊലപാതകം നടന്നത്. ഇതിനിടെ ഇരട്ടക്കൊലപാതക കേസിലെ റിമാന്‍ഡ് റിപോര്‍ട് പുറത്തുവന്നിട്ടുണ്ട്. തലശേരി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപോര്‍ടില്‍ കൊലയ്ക്കു കാരണം വാഹന കച്ചവടത്തിലെ തര്‍ക്കത്തിനിടെയുണ്ടായ വ്യക്തി വൈരാഗ്യവും കഞ്ചാവ് വില്‍പന ചോദ്യം ചെയ്തതുമാണെന്നാണ് തലശേരി എസിപി നിഥിന്‍രാജ് നടത്തിയ പ്രാഥമിക അന്വേഷണ റിപോര്‍ടില്‍ പറയുന്നത്.

Keywords: Thalassery twin murder: Remand report says feud over drug sale, Kannur, News, Murder case, Police, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia