Honeytrap | തലശ്ശേരിയില്‍ ഹണിട്രാപില്‍ വ്യാപാരിയെ കുടുക്കിയെന്ന സംഭവം: അഞ്ചാം പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി
Jun 16, 2023, 22:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) തലശേരി നഗരത്തില്‍ മധ്യവയസ്കനെ ഹണിട്രാപില്‍ ഉള്‍പെടുത്തി പണവും വാഹനവും തട്ടിയെടുത്തെന്ന സംഭവത്തില്‍ ടൗണ്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ അറസ്റ്റിലായ തലശേരി ചിറക്കര സ്വദേശി ജിതിന്, ഭാര്യ മുഴപ്പിലങ്ങാട് സ്വദേശിനി അശ്വതി, കതിരൂരിലെ കെ സുബൈര്‍, പാനൂരിലെ ശഹ്നാസ് എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
ചുംബനരംഗം വാട്സ് ആപ് സ്റ്റാറ്റസാക്കിയാണ് സംഘം ഇരകളെ വലയിലാക്കിയതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. അശ്വതിയുടെ വാട്സ് ആപ് സ്റ്റാറ്റസിലെ ചുംബനരംഗമാണ് വളപട്ടണം സ്വദേശിയായ വ്യാപാരിയെ ആകര്‍ഷിച്ചതെന്നാണ് സൂചന. ഇതിനിടെയില്‍ സംഘത്തോടൊപ്പമുണ്ടായിരുന്ന മറ്റൊരു യുവതിയെ കുറിച്ചുളള ദുരൂഹതയേറുകയാണ്.
അശ്വതിയുടെ സുഹൃത്തുകൂടിയായ ഈ യുവതിയുടെ പങ്ക് സംബന്ധിച്ച് പൊലീസ് ഊര്‍ജിതമായ അന്വേഷണമാണ് നടത്തിവരുന്നത്. സമാനമായ തട്ടിപ്പുകള്‍ സംഘം മുന്‍പ് നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.
തലശ്ശേരി ടൗണ്‍ പൊലീസിന്റെ ശാസ്ത്രീയമായ നീക്കങ്ങളാണ് പ്രതികളെ മണിക്കൂറുകള്‍ക്കൊണ്ട് പിടികൂടാന്‍ സാധിച്ചത്. സി ഐ എം അനില്‍, എസ് ഐമാരായ സജേഷ് ജോസ്, രൂപേഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
ചുംബനരംഗം വാട്സ് ആപ് സ്റ്റാറ്റസാക്കിയാണ് സംഘം ഇരകളെ വലയിലാക്കിയതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. അശ്വതിയുടെ വാട്സ് ആപ് സ്റ്റാറ്റസിലെ ചുംബനരംഗമാണ് വളപട്ടണം സ്വദേശിയായ വ്യാപാരിയെ ആകര്‍ഷിച്ചതെന്നാണ് സൂചന. ഇതിനിടെയില്‍ സംഘത്തോടൊപ്പമുണ്ടായിരുന്ന മറ്റൊരു യുവതിയെ കുറിച്ചുളള ദുരൂഹതയേറുകയാണ്.
തലശ്ശേരി ടൗണ്‍ പൊലീസിന്റെ ശാസ്ത്രീയമായ നീക്കങ്ങളാണ് പ്രതികളെ മണിക്കൂറുകള്‍ക്കൊണ്ട് പിടികൂടാന്‍ സാധിച്ചത്. സി ഐ എം അനില്‍, എസ് ഐമാരായ സജേഷ് ജോസ്, രൂപേഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
Keywords: Thalassery trader trapped in honeytrap: Investigation intensified for fifth accused, Kannur, News, Police, Investigation, Couple, Friend, Trader, Status, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.