Theft | തലശ്ശേരി നഗരത്തിലെ ഹോടെല്‍ അസോസിയേഷന്‍ നേതാവിന്റെ കഫെയില്‍ മോഷണം; കാഷ് കൗണ്ടറില്‍ നിന്നും അടിച്ചുമാറ്റിയത് 20,000 രൂപ, ശബ്ദം കേട്ടെങ്കിലും പൂച്ചയാണെന്ന് കരുതി നോക്കിയില്ലെന്ന് ജീവനക്കാര്‍

 


തലശ്ശേരി: (www.kvartha.com) തലശേരി നഗരത്തിലെ ഹോടെല്‍ ഉടമകളുടെ സംഘടനാ നേതാവിന്റെ കഫെയില്‍ മോഷണം. കവര്‍ന്നത് 20,000 രൂപ. കേരള ഹോടെല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ തലശ്ശേരി യൂനിറ്റ് വര്‍കിംഗ് പ്രസിഡന്റ് കെപി ശാജിയുടെ ചിറക്കരയിലുള്ള പൊന്ന്യം കഫെയില്‍ ശനിയാഴ്ച പുലര്‍ചെയാണ് മോഷണം നടന്നത്.

മുന്‍പിലും പിറകിലും സിസിടിവി കാമറകളുള്ള കഫെയുടെ പിറക് വശത്തെ കാമറ ദിശ തെറ്റിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. പിറകിലെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അടുക്കളയിലെത്തിയ മോഷ്ടാവ് ഇവിടെ നിന്ന് ഡൈനിംഗ് ഹാളിലേക്ക് ഭക്ഷണം എടുത്ത് നല്‍കുന്ന ജനല്‍ വിടവിലൂടെ കടന്നാണ് കാഷ് കൗണ്ടറിന്റെ പൂട്ട് തകര്‍ത്ത് വലിപ്പില്‍ നിന്നും 20,000 രൂപ അടിച്ചെടുത്തത്.

Theft | തലശ്ശേരി നഗരത്തിലെ ഹോടെല്‍ അസോസിയേഷന്‍ നേതാവിന്റെ കഫെയില്‍ മോഷണം;  കാഷ് കൗണ്ടറില്‍ നിന്നും അടിച്ചുമാറ്റിയത് 20,000 രൂപ, ശബ്ദം കേട്ടെങ്കിലും പൂച്ചയാണെന്ന് കരുതി നോക്കിയില്ലെന്ന് ജീവനക്കാര്‍

കഫെയുടെ മുകള്‍ മുറിയില്‍ പാചകക്കാരും സപ്ലൈയര്‍മാരും ഉള്‍പെടെ ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം പത്തോളം പേര്‍ ഉറങ്ങുന്നുണ്ടായിരുന്നു. താഴത്തെ ഭാഗത്ത് നിന്നും ചില ശബ്ദങ്ങള്‍ ഇവര്‍ കേട്ടിരുന്നെങ്കിലും പൂച്ചയോ മറ്റോ ആയിരിക്കുമെന്ന നിഗമനത്തില്‍ ഇറങ്ങി ചെന്ന് പരിശോധിച്ചില്ലെന്നാണ് പറയുന്നത്. ശനിയാഴ്ച രാവിലെയാണ് കള്ളന്‍ കയറിയ വിവരം അറിയുന്നത്. തുടര്‍ന്ന് ഉടമ ശാജി ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു

Keywords:  Thalassery: Theft in Cafe of hotel association leader, Kannur, News, Theft, Cafe, Complaint, Police, CCTV, Investigation, Employees, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia