Seminar | പ്രശസ്ത തത്വചിന്തകന്‍ സുന്ദര്‍ സറുക്കായി തലശേരിയില്‍ സെമിനാറില്‍ പങ്കെടുക്കും

 


തലശേരി: (KVARTHA) ബ്രണ്ണന്‍ കോളജിലെ പൊളിറ്റികല്‍ സയന്‍സ് വിഭാഗം ദ്വിദിന നാഷനല്‍ സെമിനാര്‍ ഒക്ടോബര്‍ 30, 31 തീയതികളില്‍ നടക്കും. അകാഡമിക രചനയും റിസര്‍ച് മെതഡോളജിയും എന്ന വിഷയം ആസ്പദമാക്കിയാണ് സെമിനാര്‍. പ്രമുഖ തത്വചിന്തകന്‍ സുന്ദര്‍ സറുക്കായി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കും. സാമൂഹ്യശാസ്ത്ര ഗവേഷണങ്ങളിലെ മൗലികതയും സര്‍ഗശേഷിയും എന്ന വിഷയത്തിലാണ് അദ്ദേഹം പ്രഭാഷണം നടത്തുക.


Seminar | പ്രശസ്ത തത്വചിന്തകന്‍ സുന്ദര്‍ സറുക്കായി തലശേരിയില്‍ സെമിനാറില്‍ പങ്കെടുക്കും

ദേശീയ അന്തര്‍ദേശീയ അകാഡമിക തലങ്ങളില്‍ ശ്രദ്ധേയരായ, ഡോ സന്ദീപ് ശാസ്ത്രി, റിമിന മൊഹാപത്ര, ഡോ മഞ്ജുള എം (അസിംപ്രേംജി സര്‍വകലാശാല), പ്രൊഫ പ്രവീണ കോടോത്ത് (സിഡിഎസ്), ഡോ ഹരിനാരായണന്‍ (മൈസൂര്‍ സര്‍വകലാശാല), പ്രൊഫ സ്വാദിക് ബച്ച (അണ്ണാമലൈ സര്‍വകലാശാല), ഡോ എം റൊമേഷ് സിംഗ് (ഹൈദരാബാദ് സര്‍വകലാശാല) എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്യും.

ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികള്‍, വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള ഗവേഷകര്‍, അധ്യാപകര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് രെജിസ്ട്രേഷന്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : ചിരാഗ് കെപി : 8137022563.

Keywords:  Thalassery: Prominent  philosopher Sundar Sarukai will participate seminar, Kannur, News, Philosopher Sundar Sarukai, Inauguration, Speech, Students, University, Researches, Teachers, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia