Bus Strike | കന്‍ഡക്ടറെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തലശേരി, പാനൂര്‍ മേഖലകളില്‍ പ്രഖ്യാപിച്ച സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കന്‍ഡക്ടര്‍ പോക്സോ കേസില്‍ കുറ്റാരോപിതനായി അറസ്റ്റിലായതിനെ തുടര്‍ന്ന് പാനൂര്‍, തലശേരി മേഖലകളില്‍ സ്വകാര്യബസ് തൊഴിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. തലശേരി പ്രൈവറ്റ് ബസ് ഓപറേറ്റേര്‍സ് അസോസിയേഷന്‍ മുന്‍കൈയെടുത്ത് നടത്തിയ യോഗത്തിലാണ് തീരുമാനം.

അസോസിയേഷന്‍ പ്രസിഡന്റ് വേലായുധന്‍, ജോയിന്റ് ആര്‍ ടി ഒ ശാനവാസ് കരീം, എഎംവിഐ സുനില്‍ കുമാര്‍, തലശേരി സിഐ അനില്‍ കുമാര്‍, എസ് ഐ ദീപ്തി, വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Bus Strike | കന്‍ഡക്ടറെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തലശേരി, പാനൂര്‍ മേഖലകളില്‍ പ്രഖ്യാപിച്ച സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു

കേസില്‍ ഒന്നും ചെയ്യാനില്ലെന്നും, നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മിന്നല്‍ പണിമുടക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജോയന്റ് ആര്‍ടിഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

എന്നാല്‍ പരാതിയെ കുറിച്ചു വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് തയാറാണെന്ന് പറഞ്ഞതോടെ ബസ് ഉടമസ്ഥ സംഘവും അനുകൂലിക്കുകയായിരുന്നു. ഇതോടെയാണ് സമരത്തില്‍ നിന്നും തൊഴിലാളി സംഘടനകള്‍ പിന്‍വാങ്ങിയത്. തലശേരിയില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ നടത്തിയ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയിലായിരുന്നു.

സ്‌കൂളിലേക്കുള്ള ബസ് യാത്രയ്ക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ശാരീരികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ സ്വകാര്യ ബസ് കന്‍ഡക്ടറെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ - തലശേരി, പെരിങ്ങത്തൂര്‍ - നാദാപുരം, തലശേരി ഉള്‍പെടെയുളള പതിനഞ്ചോളം റൂടുകളിലാണ് സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കിയത്.

ഇതു കാരണം വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ള നൂറ് കണക്കിന് യാത്രക്കാര്‍ വാഹന സൗകര്യമില്ലാതെ വലഞ്ഞു. കരിയാട് - തലശേരി - കണ്ണൂര്‍ റൂടിലോടുന്ന സീന ബസ് കന്‍ഡക്ടര്‍ സത്യാനന്ദനെയാണ് (59) കഴിഞ്ഞ ദിവസം ചൊക്ലി പൊലീസ് പോക്സോ ചുമത്തി അറസ്റ്റു ചെയ്തത്. ഇയാളെ തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

എട്ട്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പത്ത് വിദ്യാര്‍ഥിനികളെ ഇയാള്‍ ബസ് യാത്രയ്ക്കിടെ പീഡിപ്പിച്ചുവെന്നാണ് പരാതി. വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ പ്രധാന അധ്യാപകനോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ചൊക്ലി പൊലീസ് രണ്ടു വിദ്യാര്‍ഥിനികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ പോക്സോ കേസെടുത്തത്. കഴിഞ്ഞ 26 മുതല്‍ ഇയാള്‍ ബസില്‍ യാത്ര ചെയ്തിരുന്ന വിദ്യാര്‍ഥിനികളെ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

Keywords:  Private bus strike called off, Kannur, News, Private Bus Strike, Molestation, Complaint, Police, Students, Court, Remanded, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia