Investigation | ധര്‍മടത്ത് സ്വര്‍ണനിക്ഷേപകരില്‍ നിന്നും 2 കോടി തട്ടിയെടുത്തെന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

 


തലശ്ശേരി: (www.kvartha.com) സ്വര്‍ണാഭരണ നിക്ഷേപത്തിന്‍മേല്‍ വന്‍തുക ലാഭവിഹിതം വാഗ്ധാനം ചെയ്ത് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്തുനിന്നും രണ്ടു കോടി തട്ടിയെടുത്തെന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ധര്‍മടം പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസിലാണ് പൊലിസ് ഇന്‍സ്പെക്ടര്‍ ഇ പി സുരേഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കിയത്.

നിക്ഷേപകരില്‍ നിന്നും തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ച കല്ലിക്കണ്ടി, പെരിങ്ങത്തൂര്‍ ഭാഗത്തെ രണ്ടു ധനകാര്യ സ്ഥാപനങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇവിടെനിന്നും സ്വര്‍ണം പണയംവെച്ച രസീതുള്‍പെടെയുളള രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഈ സ്ഥാപനങ്ങളില്‍ പണയംവെച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാലാവധി കഴിഞ്ഞതിനാല്‍ വില്‍പന നടത്തിയിട്ടുളളതായും തട്ടിപ്പിലൂടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയവരല്ല ആഭരണം പണയംവെച്ചതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ധര്‍മടം ബ്രണ്ണന്‍ കോളജിന് സമീപം സ്നേഹതീരം ക്വാര്‍ടേഴ്സില്‍ താമക്കുന്ന പൂക്കോടന്‍വീട്ടില്‍ അഫ്സലിന്റെ ഭാര്യ ശഹ്സാദി സലീം ശെയ്ക്കിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

ജുനൈദ്, മുഹമ്മദ് ശാബിര്‍, ചൊക്ലി ഗ്രാമ പഞ്ചായത് പരിധിയിലെ ഇല്യാസ്, കുന്നാത്തുപറമ്പ് ഗ്രാമ പഞ്ചായത് പരിധിയിലെ ജസീല്‍, അഫ്സല്‍, മശ്ഹൂദ് എന്നിവരാണ് കേസിലെ പ്രതികളെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിനായി ഇവര്‍ കേരള ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാര്‍, സിനിമാതാരങ്ങള്‍ എന്നിവര്‍ ഉള്‍പെടെ 15 പേരുടെ ഫോടോയുളള ബ്രോഷറും ഇവര്‍ ഉപയോഗിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍.

Investigation | ധര്‍മടത്ത് സ്വര്‍ണനിക്ഷേപകരില്‍ നിന്നും 2 കോടി തട്ടിയെടുത്തെന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

Keywords: News, Kerala, Kerala-News, Kannur, Kannur-News, Thalassery News, Dharmadam News, Police, Investigation, Case, Extortion, Gold Investors, Thalassery: Police investigation in case of extortion of 2 crores from gold investors in Dharmadam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia