Arrested | തലശേരിയില്‍ സിപിഐ ഓഫിസിനുനേരെ കരിഓയില്‍ പ്രയോഗം; 2 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT



തലശേരി: (www.kvartha.com) സി പി ഐ ഇടത്തിലമ്പലം ബ്രാഞ്ച് കമിറ്റി ഓഫിസിന് കരിഓയില്‍ പ്രയോഗം നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ആര്‍ എസ് എസ് പ്രവര്‍ത്തകരായ ഇടത്തിലമ്പലം സ്വദേശികളായ അര്‍ജുന്‍ (28), നിഖല്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ധര്‍മടം എസ് ഐ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ബോധപൂര്‍വം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കല്‍ വകുപ്പാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. 
Aster_MIMS

Arrested | തലശേരിയില്‍ സിപിഐ ഓഫിസിനുനേരെ കരിഓയില്‍ പ്രയോഗം; 2 പേര്‍ അറസ്റ്റില്‍


കഴിഞ്ഞദിവസം അര്‍ധരാത്രിയിലാണ് സംഭവം. 2012ല്‍ സ്മാരകം ഉദ്ഘാടനം ചെയ്തതിനുശേഷം 11-ാം തവണയാണ് ഓഫിസിനുനേരെ ആക്രമണം ഉണ്ടായത്. അക്രമത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി ഐ ആരോപിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സി പി ഐയുടെ നേതൃത്വത്തില്‍ ഇടത്തിലമ്പലത്ത് പ്രതിഷേധയോഗവും സംഘടിപ്പിച്ചിരുന്നു.

Keywords:  News,Kerala,RealEstate,Thalassery,CPM,RSS,Allegation,Complaint,Case,Arrested,Police, Thalassery: Police arrested two RSS activists in incident against CPI office
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia