Bypass | വടക്കന്‍ കേരളത്തിന്റെ സ്വപ്നയാത്രയ്ക്ക് തുടക്കം; തലശ്ശേരി- മാഹി ബൈപാസ് പ്രധാനമന്ത്രി നാടിന് സമര്‍പിച്ചു
Mar 11, 2024, 18:39 IST
കണ്ണൂര്‍: (KVARTHA) വടക്കന്‍ കേരളത്തിന്റെ പ്രതീക്ഷയായി നാലരപതിറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷം തലശ്ശേരി - മാഹി ബൈപാസ് ആറുവരിപാത തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലൈവ് സ്ട്രീമിങിലൂടെ ഉദ്ഘാടനം ചെയ്തു.
തലശ്ശേരി - മാഹി ബൈപാസിന്റെ പ്രാദേശിക ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ചോനാടത്ത് ബൈപാസ് റോഡിന്റ പാലത്തിന് അടിയില്‍ ഒരുക്കിയ പ്രത്യേകവേദിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സ്പീകര്‍ എ എന്‍ ശംസീര്‍ അധ്യക്ഷനായി. ആയിരത്തിലേറെ പേര്‍ ചോനാടം പാലത്തിന് അടിയില്‍ ഒരുക്കിയ ഉദ്ഘാടനവേദിയിലെത്തി. ഇതിനു മുന്‍പായി വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ബൈപാസ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സഹായിച്ച പ്രധാനമന്ത്രിക്ക് നന്ദി പറയുന്നതായി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍കാരിന്റെ ഇച്ഛാശക്തിയാണ് സ്ഥലമേറ്റെടുക്കല്‍ ഉള്‍പെടെ പൂര്‍ത്തിയാക്കാനും ഇടയാക്കിയതെന്നും ബൈപാസ് യാഥാര്‍ഥ്യമാകുന്നതിന്റെ ആശ്വാസം നാട്ടുകാര്‍ക്ക് മാത്രമല്ല കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കാണെന്നും മന്ത്രി പറഞ്ഞു.
2013-ല്‍ ദേശീയപാത അതോറിറ്റി ഇവിടെ ഈ പദ്ധതി നടപ്പിലാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ്. 2014-ലെ എല്‍ ഡി എഫ് പ്രകടനപത്രികയില്‍ ദേശീയപാതാ യാഥാര്‍ഥ്യമാക്കുമെന്ന് പറഞ്ഞതാണ്. അന്ന് അധികാരത്തില്‍ വന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായും ഗതാഗതവകുപ്പ് മന്ത്രിയുമായും ഡെല്‍ഹിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്തു. ഭൂമി ഏറ്റെടുക്കലിന് പണം നല്‍കാനാവില്ലെന്നായിരുന്നു കേന്ദ്രസര്‍കാരിന്റെ നിലപാട്.
നേരത്തെ യു ഡി എഫ് ഭരിച്ചപ്പോള്‍ ഇതിന് താല്‍പര്യം കാണിച്ചിരുന്നില്ല. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനസര്‍കാര്‍ ദേശീയപാത വികസനത്തിന് പണം അനുവദിച്ചു. അയ്യായിരത്തി അറുനൂറ് കോടിരൂപയാണ് ഇതിന് നമ്മുടെ രാജ്യത്ത് ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനസര്‍കാര്‍ അനുവദിച്ചത്. അങ്ങനെയാണ് ഈ പദ്ധതി യാഥാര്‍ഥ്യമായതെന്നും മന്ത്രി മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനസര്‍കാരിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി നടന്നത്. എന്നാല്‍ ഇപ്പോഴും ചിലര്‍ ഞങ്ങളുടെ മാത്രമാണെന്ന പദ്ധതിയാണെന്ന് പ്രചരിപ്പിക്കുകയാണ്. ഞാന്‍ അതിനൊന്നും മറുപടി പറയുന്നില്ല. വികസന പ്രവര്‍ത്തനം എല്ലാവരും കൂടി നടത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
Keywords: News, Kerala, Kerala-News, Kannur-News, Malayalam-News, Thalassery-Mahi Bypass, Inaugurated, PM, Narendra Modi, Online, Ministers, PWD Minister, PA Muhammad Riays, Speaker, AN Shamseer, Thalassery-Mahi Bypass Inaugurated by PM Narendra Modi.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.