Investigation | തലശ്ശേരി ഹണിട്രാപ്: ഒളിവില്‍ പോയ യുവതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
Jun 21, 2023, 18:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശ്ശേരി: (www.kvartha.com) പഴയ ബസ് സ്റ്റാന്‍ഡിലേക്ക് കാറുമായെത്തിയ മധ്യവയസ്കനായ ചിറക്കല്‍ സ്വദേശിയായ വ്യാപാരിയെ ഹണിട്രാപില്പെടുത്തി പണവും വാഹനവും തട്ടിയെടുത്തെന്ന കേസിലെ മറ്റൊരു പ്രതിയായ 20 വയസുകാരിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി തലശേരി ടൗണ്‍ പൊലീസ് അറിയിച്ചു.
സംഘത്തിലെ അംഗമെന്ന് സംശയിക്കുന്ന യുവതിയെ തേടിയാണ് പൊലീസ് വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിവരുന്നത്. ഹണിട്രാപ് സംഘത്തിലെ കണ്ണിയാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച് ഓഫാക്കിയിട്ട് ഒളിവില്‍ പോയ യുവതിയെ കണ്ടെത്താനുളള തീവ്രശ്രമത്തിലാണ് പൊലീസ്.
സംഭവത്തില്‍ അറസ്റ്റിലായ ചിറക്കര ഗ്രാമ പഞ്ചായത് പരിധിയിലെ ജിതിന്, ഭാര്യ മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത് പരിധിയിലെ അശ്വതി, പാനൂര്‍ ഗ്രാമ പഞ്ചായത് പരിധിയിലെ ശഫ്നാസ്, കതിരൂര്‍ ഗ്രാമ പഞ്ചായത്
പരിധിയിലെ കെ സുബൈര്‍ എന്നിവര്‍ തലശ്ശേരി സബ് ജയിലില്‍ റിമാന്‍ഡിലാണ്.
ഹണിട്രാപ് സംഘം സമാനമായ ഇത്തരം ഓപറേഷനുകള്‍ വേറെ നടത്തിയിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്.
Keywords: News, Kerala, Kerala-News, News-Malayalam, Thalassery, Honeytrap, Police, Woman, Investigation, Thalassery Honeytrap: Police intensified search for absconding woman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

