Heritage Run | പുതുവര്‍ഷ പുലരിയില്‍ ആവേശം തീര്‍ത്ത് തലശേരി ഹെറിറ്റേജ് റണ്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (www.kvartha.com) പുതുവര്‍ഷ പുലരിയില്‍ തലശേരി പൈതൃക നഗരിയുടെ ഹൃദയത്തുടിപ്പുകളറിയാന്‍ എത്തിയവരുടെ ഉത്സവമായി തലശേരി ഹെറിറ്റേജ് റണ്‍ സീസണ്‍ ടു. പുരുഷ വിഭാഗത്തില്‍ മഹാരാഷ്ട്ര സ്വദേശി രാമേശ്വര്‍ മുഞ്ജാള്‍ (40 മിനിറ്റ്), വനിതാ വിഭാഗത്തില്‍ കോട്ടയം അസംപ്ഷന്‍ കോളജ് വിദ്യാര്‍ഥിനി അഞ്ജു (54 മിനിറ്റ്) എന്നിവര്‍ ജേതാക്കളായി. 50,000 രൂപ വീതമാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്.
           
Heritage Run | പുതുവര്‍ഷ പുലരിയില്‍ ആവേശം തീര്‍ത്ത് തലശേരി ഹെറിറ്റേജ് റണ്‍

തലശേരി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ മെമോറിയല്‍ മുനിസിപല്‍ സ്റ്റേഡിയത്തില്‍ രാവിലെ 6.30 ന് രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ റണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. നിയമസഭ സ്പീകര്‍ അഡ്വ. എ എന്‍ ശംസീര്‍, എംഎല്‍എമാരായ കെ വി സുമേഷ്, എം വിജിന്‍, സജീവ് ജോസഫ്, തലശേരി നഗരസഭാ അധ്യക്ഷ കെ ജമുനാ റാണി, സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

തലശേരി പൈതൃക പദ്ധതിയുടെ ഭാഗമായി പൈതൃക ഇടങ്ങളെ ചേര്‍ത്താണ് ഹെറിറ്റേജ് റണ്‍ സീസണ്‍ ടു സംഘടിപ്പിച്ചത്. പുരുഷ വിഭാഗത്തില്‍ പാലക്കാട് സ്വദേശി കെ അജിത്ത് (45 മിനിറ്റ്) കോഴിക്കോട് സ്വദേശി എം പി നബീല്‍ സാഹി, വനിതാ വിഭാഗത്തില്‍ കോഴിക്കോട് സ്വദേശി സഫീറ (55 മിനിറ്റ്), കോട്ടയം സ്വദേശി ശരണ്യ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. രണ്ടാം സ്ഥാനക്കാര്‍ക്ക് 30,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 20,000 രൂപയും സമ്മാനിച്ചു.

സീനിയര്‍ പുരുഷ വിഭാഗത്തില്‍ 73കാരായ വി വാസു, പി ടി വിജയന്‍, സീനിയര്‍ വനിത വിഭാഗത്തില്‍ 58കാരി ബി എസ് എന്‍ എല്‍ ജീവനക്കാരി കെ ശ്യാമള, കുട്ടികളുടെ വിഭാഗത്തില്‍ കതിരൂര്‍ സ്വദേശി കെ ഗൗതം, പേരാവൂര്‍ സ്വദേശി ശിഖ പ്രശാന്ത്, പ്രത്യേക പരിഗണന വിഭാഗത്തില്‍ ഡി എം സി പ്രതിനിധി സി വി രജനീഷ് എന്നിവര്‍ സമ്മാനങ്ങള്‍ നേടി. ഇന്‍ഡ്യയ്ക്ക് പുറത്ത് നിന്നെത്തിയവരടക്കം ആകെ 871 പേരാണ് പങ്കെടുത്തത്-618 പുരുഷന്മാരും 253 സ്ത്രീകളും.

സമ്മാന വിതരണം എ എന്‍ ശംസീര്‍ ഉദ്ഘാടനം ചെയ്തു. സബ് കലക്ടര്‍ സന്ദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. കേരള ക്രികറ്റ് അസോസിയേഷന്‍ ജോ. സെക്രടറി ബിനീഷ് കോടിയേരി വിശിഷ്ടാതിഥിയായി. കൗണ്‍സിലര്‍ പുനത്തില്‍ ഫൈസല്‍, ഡിടിപിസി സെക്രടറി ജെ കെ ജിജേഷ് കുമാര്‍, ഒന്നാം സമ്മാനം സംഭാവന ചെയ്ത ഫിദല്‍ ഗ്രൂപ് ചെയര്‍മാന്‍ കെ സി അബ്ദുല്ലത്വീഫ് എന്നിവര്‍ സംസാരിച്ചു.

ചരിത്ര പ്രാധാന്യമുള്ള തലശേരി കോട്ട, ഓവര്‍ബറീസ് ഫോളി, ജവഹര്‍ഘട്ട്, സെന്റ് ആംഗ്ലിക്കന്‍ ചര്‍ച്, പിയര്‍ റോഡ്, താഴെയങ്ങാടി തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ച് 14 കിലോമീറ്ററാണ് ഓടിയത്. കടന്നുപോയ വഴികളില്‍ എന്‍ എസ് എസ്, എന്‍ സി സി, സ്‌കൗട് ആന്‍ഡ് ഗൈഡ്സ് വോളന്റീര്‍മാര്‍ വെള്ളവും ഗ്ലൂകോസും വിതരണം ചെയ്തു.

Keywords:  Latest-News, Kerala, Top-Headlines, Kannur, Thalassery, New-Year-2023, Thalassery Heritage Run on eve of New Year.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia