അഗ്നി വിഴുങ്ങിയ വിറകുപുര; തലശേരിയിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറി നാശം വിതച്ചു

 
The burnt remains of a woodshed after a gas cylinder explosion in Thalassery.

Photo: Arranged

ADVERTISEMENT

  • വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്കായിരുന്നു അപകടം.

  • ആളപായമില്ല എന്നത് ആശ്വാസകരം.

  • വീടിന് കേടുപാടുകൾ സംഭവിച്ചില്ല.

  • വിറകുപുര പൂർണ്ണമായി കത്തി നശിച്ചു.

കണ്ണൂർ: (KVARTHA) തലശേരിയിൽ ഗ്യാസ് സിലിൻഡർ തീ പിടിച്ച് പൊട്ടിത്തെറിച്ച് വീടിനോട് ചേർന്നുള്ള വിറക് പുര പൂർണ്ണമായും കത്തി നശിച്ചു. 

വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. തലശേരി വടക്കുമ്പാട് കപ്പരച്ചാൽ കുളത്തിന് സമീപം താമസിക്കുന്ന ഐ.പി ദാമോദരൻ്റെ വീടിനോട് ചേർന്നുള്ള വിറക് പുരയിലാണ് അപകടം സംഭവിച്ചത്.

Aster_MIMS

വിറക് പുരയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിൻഡറാണ് പൊട്ടിത്തെറിച്ചത്. ഉടൻ തന്നെ തലശേരിയിൽ നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. 

അപകടം നടക്കുമ്പോൾ വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്.

തലശേരിയിലെ അപകടത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.

Summary: A gas cylinder exploded in a woodshed attached to a house in Vadakkumbad, Thalassery, Kannur. The woodshed was completely destroyed in the fire that followed. Firefighters rushed to the scene and extinguished the fire. Fortunately, no casualties were reported.

#ThalasseryFire, #GasCylinderBlast, #FireAccident, #KannurNews, #NoCasualties, #FireSafety
 

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia