SWISS-TOWER 24/07/2023

Medical Report | തലശ്ശേരിയില്‍ ദമ്പതികള്‍ക്ക് നേരെ അതിക്രമം നടന്ന സംഭവത്തില്‍ പൊലീസിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന മെഡികല്‍ രേഖകള്‍ പുറത്ത്; പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റെന്ന് റിപോര്‍ട്

 


ADVERTISEMENT

കണ്ണൂര്‍:(www.kvartha.com) തലശ്ശേരിയില്‍ ദമ്പതികള്‍ക്ക് നേരെ അതിക്രമം നടന്ന സംഭവത്തില്‍ പൊലീസിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന നിര്‍ണായക മെഡികല്‍ രേഖകള്‍ പുറത്ത്. പൊലീസ് കേസില്‍ പ്രതിയാക്കി ജയിലില്‍ അടച്ച പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റെന്ന് തെളിയിക്കുന്ന മെഡികല്‍ രേഖകളാണ് പുറത്തുവന്നത്. ഇതോടെ പ്രത്യുഷാണ് തങ്ങളെ ആക്രമിച്ചതെന്ന പൊലീസ് വാദം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
Aster mims 04/11/2022

Medical Report  | തലശ്ശേരിയില്‍ ദമ്പതികള്‍ക്ക് നേരെ അതിക്രമം നടന്ന സംഭവത്തില്‍ പൊലീസിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന മെഡികല്‍ രേഖകള്‍ പുറത്ത്; പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റെന്ന് റിപോര്‍ട്

പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റു എന്ന് വൂന്‍ഡ് സര്‍ടിഫികറ്റില്‍ വ്യക്തമാക്കുന്നു. ഇടത് കണ്ണിന് താഴെ രക്തം കല്ലിച്ച നിലയിലാണ്. ഇവിടെ ചതവുണ്ട്. ഇടത് കാലിനും വലത് മുട്ടിന് താഴെയും തോളിനും പരിക്കേറ്റ പാടുകളുണ്ട്. വലത് കൈയ്ക്ക് ചതവും, ഇടത് കൈയിലും നെഞ്ചിലും പുറക് വശത്തും ഉരഞ്ഞ പാടുകളും ഉണ്ട്.

പ്രത്യുഷിനെ പൊലീസ് മുഷ്ടി ചുരുട്ടി ഇടിച്ചെന്നും ബൂട് കൊണ്ട് ചവിട്ടി എന്നുമായിരുന്നു ഭാര്യയുടെ പരാതി. ദമ്പതികളെ പൊലീസ് ആക്രമിച്ചെന്ന പരാതി ശരിവയ്ക്കുന്ന തരത്തിലുള്ളതാണ് മെഡികല്‍ സര്‍ടിഫികറ്റിലെ വിവരങ്ങള്‍.

റിമാന്‍ഡില്‍ കഴിയുന്ന പ്രത്യുഷിന്റെ ജാമ്യാപേക്ഷയില്‍ കോടതി ചൊവ്വാഴ്ച വിധി പറയും. തലശ്ശേരി മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. കഴിഞ്ഞാഴ്ചയാണ് തലശ്ശേരിയില്‍ കടല്‍പ്പാലം കാണാന്‍ പോയ പ്രത്യുഷും ഭാര്യ മേഘയും പൊലീസിന്റെ സദാചാര ആക്രമണത്തിന് ഇരകളായത്.

രാത്രി കടല്‍പ്പാലം കാണാനെത്തിയ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതോടെ പ്രത്യുഷിനെ മര്‍ദിക്കുകയും കേസെടുക്കുകയും ചെയ്‌തെന്ന് ഭാര്യ മേഘ ആരോപിച്ചിരുന്നു.
എന്നാല്‍ പൊലീസിനെ ആക്രമിച്ചു, കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് പ്രത്യുഷിനെതിരെ കേസെടുക്കുകയായിരുന്നു.

Keywords: Thalassery Couple attacked: Prathyush's Medical Report Out, Kannur, News, Police, Attack, Remanded, Trending, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia