SWISS-TOWER 24/07/2023

Thalassery Carnival | തലശ്ശേരി കാര്‍ണിവല്‍ 'സീസണ്‍ 2' ഒക്ടോബര്‍ 28 ന് അബൂദബിയില്‍ നടത്തും

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) അബൂദബി കെഎംസിസി തലശ്ശേരി മണ്ഡലം കമിറ്റി സംഘടിപ്പിക്കുന്ന 'തലശ്ശേരി കാര്‍ണിവല്‍ സീസണ്‍ 2' അബൂദബി ഹുദ്രയ്യാത് മൈതാനത്ത് വെച്ച് ഒക്ടോബര്‍ 28 ശനിയാഴ്ച വൈകുന്നേരം ആറുമണി മുതല്‍ നടക്കും.

കെഎംസിസി അബൂദബി കേന്ദ്ര കമിറ്റി പ്രസിഡന്റ് ശുകൂര്‍ അലി
കല്ലിങ്ങല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സഫാരി ഗ്രൂപ് എം ഡി യും തലശ്ശേരി സി എച് സെന്റര്‍ ചെയര്‍മാനുമായ സൈനുല്‍ ആബിദ് മുഖ്യാതിഥി ആയിരിക്കും.

Thalassery Carnival | തലശ്ശേരി കാര്‍ണിവല്‍ 'സീസണ്‍ 2' ഒക്ടോബര്‍ 28 ന് അബൂദബിയില്‍ നടത്തും

തുടര്‍ന്ന് 12 പ്രമുഖ ടീമുകള്‍ അണിനിരക്കുന്ന ക്രികറ്റ് ടൂര്‍ണമെന്റ്, ഫുട് ബോള്‍ ഷൂട് ഔട്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വ്യത്യസ്ത മത്സര ഇനങ്ങള്‍, കരോകെ, ഗാനമേള, കൈമുട്ടി പാട്ട് തുടങ്ങിയവ അരങ്ങേറും. യു എ ഇ യിലെ സ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത മാര്‍ക് നേടിയ വിദ്യാര്‍ഥികളെ മുന്‍ കേരള നിയമ സഭാ സ്പീകര്‍ സീതി സാഹിബിന്റെ പേരിലുള്ള എക്‌സലന്‍സി അവാര്‍ഡ് നല്‍കി അനുമോദിക്കും.

Keywords:  Thalassery Carnival 'Season 2' will be held on October 28 in Abu Dhabi, Kannur, News, Thalassery Carnival, Season 2, Inauguration, Chief Gust, Cricket Tournament, Football, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia