Arrested | തലശേരിയില്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരനെ അക്രമിച്ചെന്ന കേസിലെ പ്രതിയായ ഓടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍
Oct 12, 2023, 18:59 IST
കണ്ണൂര്‍: (KVARTHA) തലശേരി നാരങ്ങാപ്പുറത്തെ പെട്രോള്‍ പമ്പില്‍ നിന്നും ഡീസല്‍ നിറച്ച് പണം നല്‍കാതെ പോകാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ ജീവനക്കാരനെ ആക്രമിച്ചെന്ന കേസില്‍ എരഞ്ഞോളി ചോനാടത്തെ ഓടോറിക്ഷ ഡ്രൈവറെ തലശേരി ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തു.
തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഫര്‍സിന്‍ ഇസ്മാഈലാണ്( 25 ) ബുധനാഴ്ച രാവിലെ അറസ്റ്റിലായത്. പുതിയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള പെട്രോള്‍ പമ്പിലെ ജീവനക്കാരനായ പുന്നോല്‍ സ്വദേശി പികെ രജീഷിന്റെ (38) പരാതിയിലാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ ചൊവാഴ്ച രാത്രി എട്ടേമുക്കാലിനാണ് പെട്രോള്‍ പമ്പില്‍ അക്രമമുണ്ടായത്. ഡീസല്‍ അടിച്ച പണം ചോദിച്ചതിനെ തുടര്‍ന്ന് ജീവനക്കാരനും ഫര്‍സീനും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഫര്‍സീന്‍ വാഹനത്തിലുണ്ടായിരുന്ന സ്പാനര്‍ കൊണ്ട് ജീവനക്കാരനായ രജീഷിന്റെ തലയ്ക്കടിക്കുകയുമായിരുന്നു.
എന്നാല്‍ തനിക്ക് നേരെയുളള അക്രമം രജീഷ് സ്റ്റൂളുകൊണ്ടു തടയാന്‍ ശ്രമിക്കുന്നതായുളള സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ ഫര്‍സീന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും തലശേരി ടൗണ്‍ പൊലീസ് അറിയിച്ചു.

Keywords: Thalassery: Auto-rickshaw driver arrested in the case of assaulting petrol pump employee, Kannur, News, Auto-Rickshaw Driver, Arrested, Attack, Probe, Missing, Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.