ടിപി വധം: തലശേരി ഏരിയ കമ്മിറ്റി അംഗം അറസ്റ്റില്‍

 


ADVERTISEMENT

ടിപി വധം: തലശേരി ഏരിയ കമ്മിറ്റി അംഗം അറസ്റ്റില്‍
കണ്ണൂര്‍: ടിപി വധക്കേസില്‍ തലശേരി സിപിഐഎം ഏരിയ കമ്മിറ്റി അംഗം അറസ്റ്റിലായി. പിപി രാമകൃഷ്ണനാണ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് രാമകൃഷ്ണനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. വധം സംബന്ധിച്ച ഗൂഢാലോചനയുമായി രാമകൃഷ്ണന് ബന്ധമുണ്ടെന്ന് പിടിയിലായ മറ്റുള്ളവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്തത്. രാമകൃഷ്ണനെ ചോദ്യം ചെയ്തു വരികയാണ്. തലശ്ശേരി മേഖലയില്‍ നിന്നും കേസുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന ആദ്യ സി പി എം നേതാവാണ് രാമകൃഷ്ണന്‍. കണ്ണൂരിലെ തന്നെ പാനൂര്‍ ഏരിയ കമ്മിറ്റിക്കു കീഴില്‍ വരുന്ന ലോക്കല്‍ കമ്മിറ്റികളിലെ ചിലര്‍ നേരത്തെ പിടിയിലായിരുന്നു.













Keywords:  Kannur, T.P Chandrasekhar Murder Case, Kerala, Arrest, Committee member
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia