SWISS-TOWER 24/07/2023

Archbishop | പ്രണയക്കെണിയിൽ ക്രൈസ്തവ യുവതികളെ കുടുക്കുന്നുവെന്ന് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ ആരെയും അനുവദിക്കില്ലെന്ന് തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

 


ADVERTISEMENT

കണ്ണൂർ: (KVARTHA) ക്രൈസ്തവ യുവതികളെ പ്രണയക്കെണിയിൽ കുടുക്കുന്നുവെന്ന് പറഞ്ഞ് ആരും വര്‍ഗീയത വളർത്താൻ ശ്രമിക്കേണ്ടെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്. സ്വയം പ്രഖ്യാപിത സംരക്ഷകരാകാന്‍ ആരും ശ്രമിക്കേണ്ടെന്നും പാംപ്ലാനി പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയായ ചെമ്പേരിയിലെ കെസിവൈഎം യുവജന സംഗമത്തിലാണ് ബിഷപ്പ് ഇക്കാര്യത്തിൽ സഭയുടെ നിലപാട് വ്യക്തമാക്കിയത്.

Archbishop | പ്രണയക്കെണിയിൽ ക്രൈസ്തവ യുവതികളെ കുടുക്കുന്നുവെന്ന് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ ആരെയും അനുവദിക്കില്ലെന്ന് തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

കേരള സ്റ്റോറി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഉയന്ന വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് പ്രതികരണം. യുവതികളെ അഭിസംബോധന ചെയ്തായിരുന്നു മാര്‍ പാംപ്ലാനിയുടെ പ്രസംഗം. 'നമ്മുടെ പെണ്‍കുട്ടികളുടെ പേരുപറഞ്ഞ് ഒരു വര്‍ഗീയ ശക്തികളും ഇവിടെ വര്‍ഗീയ വിഷം വിതക്കാന്‍ പരിശ്രമിക്കേണ്ട. നമ്മുടെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ നമ്മുടെ സമുദായത്തിനറിയാം. നമ്മുടെ പെണ്‍കുട്ടികളുടെ അഭിമാനത്തിന് വിലപറയാന്‍ ഇനി ഒരാളെ പോലും അനുവദിക്കില്ല', ബിഷപ് പറഞ്ഞു.

ക്രൈസ്തവ യുവതികളെ ലവ് ജിഹാദില്‍പ്പെടുത്തി മതം മാറ്റുന്നുവെന്ന പ്രചാരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികള്‍ ആത്മാഭിമാനമുള്ളവരും വിവേകമുള്ളവരുമാണ്. തലശേരി രൂപതയിലെ ഒരു പെണ്‍കുട്ടിയെപ്പോലും ആര്‍ക്കും പ്രണയക്കുരുക്കിലോ ചതിയിലോ പെടുത്താനാകില്ല, ഇവിടുത്തെ യുവജനങ്ങള്‍ പ്രബുദ്ധരാണ്. നമ്മുടെ പെണ്‍മക്കളുടെ പേരുപറഞ്ഞ് വര്‍ഗീയ ശക്തികള്‍ വിഷം വിതയ്ക്കാന്‍ പരിശ്രമിക്കേണ്ടതില്ല. നമ്മുടെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ നമ്മുടെ സമുദായത്തിന് അറിയാം. നമ്മുടെ സമുദായത്തിലെ പെണ്‍കുട്ടികളുടെ അഭിമാനത്തിനു വില പറയാന്‍ ഒരാളെ പോലും അനുവദിക്കില്ലെന്നും മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.

Keywords: News, Kerala, Archbishop, Mar Joseph Pamplany, Thalassery, Women, People, Malayalam News, Religion, Love Jihad,  Thalassery Archbishop about love trap cases.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia