കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മരിച്ചു
Jun 2, 2016, 10:56 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 02.06.2016) കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മരിച്ചു. ഐഡിബിഐ ബാങ്കിന്റെ തലശേരി ശാഖയിലെ ജീവനക്കാരിയും മേലൂര്‍ സ്വദേശിനിയുമായ വില്‍ന വിനോദാ(25) ണ് മരിച്ചത്.
തോക്കില്‍ തിര നിറക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരന്റെ കയ്യില്‍ നിന്നും അബദ്ധത്തില്‍ പൊട്ടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഒന്‍പതരയ്ക്ക് ബാങ്കിനുള്ളില്‍ വച്ചാണ് സംഭവം നടന്നത്. വില്‍നയുടെ തലയ്ക്കാണു വെടിയേറ്റത്.
സംഭവത്തില്‍ സുരക്ഷാ ജീവനക്കാരനായ ഹരീന്ദ്രനെ (52) പോലീസ് കസ്റ്റഡിയിലെടുത്തു. വെടിയേറ്റ ഉടനെ തന്നെ മില്‍നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വില്‍നയുടെ തല ചിന്നിച്ചിതറിപ്പോയിരുന്നുവെന്ന് ആശുപത്രിയധികൃതര്‍ അറിയിച്ചു.
ഒരു തവണയാണ് വെടിയുതിര്‍ന്നത്. ഇതു തലയ്‌ക്കേറ്റതോടെ തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നുവെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, സമഗ്ര അന്വേഷണം വേണമെന്ന് ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടു.

Also Read:
കൊച്ചിയിലേക്ക് വിനോദയാത്ര പുറപ്പെട്ട യുവാക്കള്‍ സഞ്ചരിച്ച കാര്‍ മഞ്ചേശ്വരം കുഞ്ചത്തൂരില്‍ മരത്തിലിടിച്ച് മറിഞ്ഞു: രണ്ട് പേര്‍ മരിച്ചു
Keywords: Thalasserry IDBI bank staff killed in accidental firing, Vilna Vinod, Kannur, Gun attack, hospital, Dead Body, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.