കൊച്ചി: (www.kvartha.com 06.04.2014) ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളായ വഖാസും, തഹ്‌സിന്‍ അക്തറും കൊച്ചിയിലും എത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ശനിയാഴ്ച ഇവരെ അന്വേഷണത്തിനായി മൂന്നാറില്‍ എത്തിച്ചെങ്കിലും നേരം വൈകിയതിനാല്‍ കൊച്ചിയില്‍ അന്വേഷണം നടത്താതെ സംഘം മടങ്ങുകയായിരുന്നു.
മൂന്നാറില്‍ താമസിക്കവേ ഭീകരര്‍ കൊച്ചിയില്‍ എത്തുകയും മറൈന്‍ഡ്രൈവിലും ഷോപ്പിങ്ങ് മാളുകളും സന്ദര്‍ശിക്കുകയും ചെയ്തു. ശനിയാഴ്ച മംഗലാപുരത്തുനിന്നും പ്രത്യേക വിമാനത്തില്‍ രാവിലെ 10 മണിക്ക് നെടുമ്പാശേരിയിലെത്തിച്ച പ്രതികളെ രണ്ട് ഹെലികോപ്റ്ററുകളിലായി അനച്ചാലില്‍ എത്തിക്കുകയും തുടര്‍ന്ന് റോഡുമാര്‍ഗം മൂന്നാറില്‍ എത്തിക്കുകയായിരുന്നു.
ഇരുവരും താമസിച്ച കോട്ടേജില്‍ എത്തിയ സംഘം മുക്കാല്‍ മണിക്കൂറോളം തെളിവെടുപ്പ് നടത്തി. കോട്ടേജ് ഉടമ മുനിഷ് ഇരുവരേയും തിരിച്ചറിഞ്ഞു. തുടര്‍ന്ന് വഖാസ് പോയിരുന്ന ഇന്റര്‍നെറ്റ് കഫേയില്‍ എത്തിച്ച് വഖാസ് ഉപയോഗിച്ച കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌കുകളും കസ്റ്റഡിയിലെടുത്തിരുന്നു.
ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥരായ ചന്ദ്രിക പ്രസാദ്, സതീഷ് റാണ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ കേരളത്തിലെത്തിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ഒടുവില്‍ ശാഹിദാ കമാല്‍ കാസര്‍കോട് പ്രചാരണത്തിനെത്തി
Keywords: Kerala, Kochi, Moonar,Vagahas, Aktar,Indian Mujahid, Investigation, Delhi special police.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.