Incident | കണ്ണൂർ കോട്ടൂരിൽ നിർത്തിയിടുന്നതിനിടെ ടെംമ്പോ ട്രാവലർ കത്തി നശിച്ചു; 20 ലക്ഷം രൂപയുടെ നഷ്ടം

 
Fire on Tempo Traveler in Kannur, destroyed vehicle
Fire on Tempo Traveler in Kannur, destroyed vehicle

Photo: Arranged

● 20 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു.
● തളിപ്പറമ്പ് അഗ്നി രക്ഷാസേന തീയണച്ചു.
● വാഹനം പൂർണമായും കത്തി നശിച്ചു.

കണ്ണൂർ: (KVARTHA) മലയോര മേഖലയായ ശ്രീകണ്ഠാപുരം കോട്ടൂർ പാലത്തിന് സമീപം ടെമ്പോ ട്രാവലർ കത്തി നശിച്ചു. ചെമ്പേരിയിലെ പുത്തൻപുരയിൽ പി.എസ്. ഷെജു എന്നയാളുടെ കെ.എൽ-59 എ.എ 6540 (ഫോഴ്സ്) ടെമ്പോ ട്രാവലറാണ് കാന്തല്ലൂരിലേക്ക് ട്രിപ്പ് പോയി ചെമ്പേരിയിൽ ആളുകളെ ഇറക്കി വന്ന് കോട്ടൂർ പാലത്തിന് സമീപം റോഡ് സൈഡിൽ പാർക്ക് ചെയ്യുന്നതിനിടയിലാണ് തീപ്പിടിച്ചത്. 

തീപ്പിടുത്തത്തിൽ വാഹനം പൂർണ്ണമായും കത്തിനശിച്ചു. തീപ്പിടുത്തം മൂലം 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തളിപ്പറമ്പ് അഗ്നി രക്ഷാസേനയെ വിവരം അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിലാണ് തീയണച്ചത്. 

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.ബി. സുനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷജിൽ കുമാർ മിന്നാടൻ, അനീഷ് പാലവിള, പി.വി. ലിഗേഷ്, ഹോം ഗാർഡ് വി. ജയൻ, പി. ചന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


A Tempo Traveler in Kannur caught fire while parked, resulting in a total loss of ₹20 Lakhs. The fire was quickly controlled by the local fire rescue team.

#KannurNews #FireAccident #TempoTraveler #KannurFire #RescueOperation #Kannur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia