Robbery | കരിവെള്ളൂരില്‍ ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് കവര്‍ച നടത്തിയതായി പരാതി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വ്യാഴാഴ്ച രാവിലെയാണ് മോഷണം നടന്നത് ശ്രദ്ധയില്‍പെട്ടത്
5000 രൂപയോളം മോഷണം പോയതായാണ് പ്രാഥമിക വിവരം
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്
പയ്യന്നൂര്‍: (KVARTHA) കരിവെള്ളൂരിലെ ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നുവെന്ന് പരാതി. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പെരളത്തെ വരീക്കര ഭഗവതി കാവില്‍ ശ്രീകോവിലിന് സമീപത്തെ ഭണ്ഡാരമാണ് കുത്തിതുറന്ന് പണം കവര്‍ന്നത്. വ്യാഴാഴ്ച രാവിലെയാണ് മോഷണം നടന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
5000 രൂപയോളം മോഷണം പോയതായാണ് പ്രാഥമിക വിവരം. പുറത്തെ ഭണ്ഡാരം പൊളിക്കാനും ശ്രമം നടന്നിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും തെളിവെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.
