ശ്രീപത്മനാഭ സ്വാമിക്ഷേത്രം : മൂല്യനിര്‍ണ്ണയം പുനരാരംഭിച്ചു

 


ശ്രീപത്മനാഭ സ്വാമിക്ഷേത്രം : മൂല്യനിര്‍ണ്ണയം പുനരാരംഭിച്ചു
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ അമൂല്യ സമ്പത്തിന്റെ മൂല്യനിര്‍ണയം പുനരാരംഭിച്ചു. വെള്ളിയാഴ്ച രാവിലെ സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി യോഗം ചേര്‍ന്നാണ് മൂല്യനിര്‍ണ്ണയം പുനരാരംഭിക്കാന്‍ തീരുമാനമെടുത്തത്.

സ്ര്തീകള്‍ നിലവറയ്ക്കുള്ളില്‍ പ്രവേശിക്കുന്നത് അനുവദിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞതിനെ തുടര്‍ന്ന് മൂല്യനിര്‍ണ്ണയം തടസപ്പെട്ടിരുന്നു. പുരാവസ്തുവകുപ്പിലെ ജീവനക്കാരി മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് നിലവറയ്ക്കുള്ളില്‍ കടന്നതാണ് പ്രശ്‌നമായത്. തുടര്‍ന്ന് ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായതൊന്നും ചെയ്യില്ലെന്ന് വിദഗ്ദ്ധ സമിതി യോഗത്തിന് ശേഷം അധ്യക്ഷന്‍ എം വി നായര്‍ പറഞ്ഞു.

മൂല്യനിര്‍ണ്ണയം നടത്തേണ്ട ഉരുപ്പടികള്‍ നിലവറയ്ക്ക് പുറത്തെത്തിച്ച് രേഖപ്പെടുത്തിയ ശേഷം നിലവറയില്‍ തിരികെ വയ്ക്കാനാണ് തീരുമാനം. സി, ഡി നിലവറകളിലെ കണക്കെടുപ്പ് പൂര്‍ത്തിയായി. എ നിലവറയിലെ കണക്കെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് ഏഴ്, എട്ട് മാസങ്ങള്‍കൊണ്ടേ പൂര്‍ത്തിയാകൂ. സുപ്രീം കോടതി നിയോഗിച്ച അമിക്കസ് കൂറി ഈ മാസം 29ന് ക്ഷേത്രം സന്ദര്‍ശിക്കുമെന്നും എം വി നായര്‍ അറിയിച്ചു.

keywords: kerala, Sri patmanabha swami temple, treasure, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia