Fire Accident | കിളിമാനൂരില്‍ ക്ഷേത്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു

 
Temple Priest Died from Burns After Kilimanur Fire Accident
Temple Priest Died from Burns After Kilimanur Fire Accident

Representational Image Generated By Meta AI

● ഒക്ടോബര്‍ ഒന്നിന് വൈകിട്ട് 6.15 നായിരുന്നു അപകടമുണ്ടായത്
● തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

തിരുവനന്തപുരം: (KVARTHA) കിളിമാനൂരില്‍ ക്ഷേത്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ പാചകവാതകം ചോര്‍ന്നാണ് തീപ്പിടിത്തമുണ്ടായത്. ചിറയിന്‍കീഴ് അഴൂര്‍ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തില്‍ ജയകുമാരന്‍ നമ്പൂതിരി (49) ആണ് മരിച്ചത്. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് വൈകിട്ട് 6.15 നായിരുന്നു അപകടമുണ്ടായത്. 

ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോര്‍ന്നതറിയാതെ വിളക്കുമായി അകത്ത് കയറുമ്പോള്‍ തീപടര്‍ന്ന് പിടിക്കുകയായിരുന്നു. സിലിണ്ടറിന്റെ വാല്‍വില്‍ നിന്ന് പാചക വാതകം ചോര്‍ന്നതാണ് അപകടത്തിന് കാരണമായത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

ഭാര്യ: ഉമാദേവി, മക്കള്‍: ആദിത്യ നാരായണന്‍ നമ്പൂതിരി, ആരാധിക.

#TempleFire #Kilimanur #PriestDeath #KeralaNews #FireAccident #Tragedy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia