Robbery | പയ്യന്നൂരില്‍ ക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തി തുറന്ന് തിരുവാഭരണങ്ങള്‍ കവര്‍ന്നതായി പരാതി


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പുലര്‍ചെ ശുചീകരണത്തിനെത്തിയവരാണ് ഭണ്ഡാര പുരയുടെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്
പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി
കണ്ണൂര്‍: (KVARTHA) പയ്യന്നൂര്‍ നഗരത്തിന് സമീപം ബൈപാസ് റോഡിലെ വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച നടന്നതായി പരാതി. ശ്രീകോവിലിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന ചന്ദ്രക്കലയും താലിയും ഉള്‍പെടെ രണ്ട് പവനോളം തൂക്കം വരുന്ന ആഭരണങ്ങളാണ് കവര്‍ന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

ക്ഷേത്രത്തോട് ചേര്‍ന്ന ഭണ്ഡാര പുരയിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് കവര്‍ന്നത്. തിങ്കളാഴ്ച പുലര്‍ചെ ശുചീകരണത്തിനെത്തിയവരാണ് ഭണ്ഡാര പുരയുടെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. മുറി പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ മോഷണം പോയെന്ന വിവരം അറിയുന്നത്. ക്ഷേത്രം ഭാരവാഹി വിപി ബാബുവിന്റെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.