Teesta | വെറുപ്പ്‌ പടർത്തി അധികാരം നിലനിർത്താനാണ് കേന്ദ്ര സർകാർ ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തക ടീസ്‌ത സെതൽവാദ്‌

 


ADVERTISEMENT

കണ്ണൂർ: (KVARTHA) രാജ്യത്ത്‌ വെറുപ്പ്‌ പടർത്തി അധികാരം നിലനിർത്താനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർകാർ ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തക ടീസ്‌ത സെതൽവാദ്‌ പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിലൂടെ അസമിലെ ജനങ്ങളെയാകെ അസ്ഥിരപ്പെടുത്തിയെന്നും അവർ പറഞ്ഞു. ഓൾ ഇൻഡ്യ ലോയേഴ്സ് യൂണിയനും അഡ്വ. കെ ഇ ഗംഗാധരൻ മെമോറിയൽ ട്രസ്‌റ്റും ഏർപെടുത്തിയ പുരസ്കാരം തലശേരിയിൽ ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു ടീസ്‌ത.

ഭൂരിപക്ഷ വർഗീയത ഉയർത്തി പാവപ്പെട്ടവരെയും പാർശ്വവൽകരിക്കപ്പെട്ടവരെയും മതത്തിന്റെയും ജാതിയുടെയും വർഗത്തിന്റെയും പേരിൽ ക്രൂശിക്കുകയാണ്‌. മനുഷ്യാകാശ ധ്വംസനങ്ങളുടെ നാളുകളാണ്‌ കഴിഞ്ഞ ഒമ്പതര വർഷമെന്നും അവർ പറഞ്ഞു. ഭൂസമരങ്ങളിലൂടെയും നവോഥാന സമരങ്ങളിലൂടെയും ഉയർന്നുവന്ന കേരളത്തിലെ ജനങ്ങളെ മതങ്ങളുടെ പേരിൽ വേർതിരിക്കാനാവില്ലെന്നും ടീസ്‌ത സെതൽവാദ്‌ കൂട്ടിച്ചേർത്തു.

തലശേരി ആർച് ബിഷപ്പ്‌ മാർ ജോസഫ്‌ പാംപ്ലാനി പുരസ്കാരം സമ്മാനിച്ചു. ലോയേഴ്‌സ്‌ യൂണിയൻ ജില്ല സെക്രടറി വിനോദ്‌കുമാർ ചമ്പളോൻ അധ്യക്ഷത വഹിച്ചു. സിപി എം ജില്ല സെക്രടറി എം വി ജയരാജൻ കെ ഇ ഗംഗാധരൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. സുധ അഴീക്കോടൻ, സുജിത്‌ മോഹൻ, ബി പി ശശീന്ദ്രൻ, കെ അജിത്‌കുമാർ, പ്രീതി പറമ്പത്ത്‌, ജി പി ഗോപാലകൃഷ്‌ണൻ, കെ വി രൂപേഷ്‌ എന്നിവർ സംസാരിച്ചു.

Teesta | വെറുപ്പ്‌ പടർത്തി അധികാരം നിലനിർത്താനാണ് കേന്ദ്ര സർകാർ ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തക ടീസ്‌ത സെതൽവാദ്‌



Keywords: News, Kerala, Kerala-News, News-Malayalam-News, Religion, Religion-News, People, BJP, Politics, Party, Political Party, Lawyers, Teesta Setalvad slams Central government.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia