Teesta | വെറുപ്പ് പടർത്തി അധികാരം നിലനിർത്താനാണ് കേന്ദ്ര സർകാർ ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തക ടീസ്‌ത സെതൽവാദ്
Dec 17, 2023, 17:30 IST
കണ്ണൂർ: (KVARTHA) രാജ്യത്ത് വെറുപ്പ് പടർത്തി അധികാരം നിലനിർത്താനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർകാർ ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തക ടീസ്‌ത സെതൽവാദ് പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിലൂടെ അസമിലെ ജനങ്ങളെയാകെ അസ്ഥിരപ്പെടുത്തിയെന്നും അവർ പറഞ്ഞു. ഓൾ ഇൻഡ്യ ലോയേഴ്സ് യൂണിയനും അഡ്വ. കെ ഇ ഗംഗാധരൻ മെമോറിയൽ ട്രസ്‌റ്റും ഏർപെടുത്തിയ പുരസ്കാരം തലശേരിയിൽ ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു ടീസ്‌ത.
ഭൂരിപക്ഷ വർഗീയത ഉയർത്തി പാവപ്പെട്ടവരെയും പാർശ്വവൽകരിക്കപ്പെട്ടവരെയും മതത്തിന്റെയും ജാതിയുടെയും വർഗത്തിന്റെയും പേരിൽ ക്രൂശിക്കുകയാണ്. മനുഷ്യാകാശ ധ്വംസനങ്ങളുടെ നാളുകളാണ് കഴിഞ്ഞ ഒമ്പതര വർഷമെന്നും അവർ പറഞ്ഞു. ഭൂസമരങ്ങളിലൂടെയും നവോഥാന സമരങ്ങളിലൂടെയും ഉയർന്നുവന്ന കേരളത്തിലെ ജനങ്ങളെ മതങ്ങളുടെ പേരിൽ വേർതിരിക്കാനാവില്ലെന്നും ടീസ്‌ത സെതൽവാദ് കൂട്ടിച്ചേർത്തു.
തലശേരി ആർച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പുരസ്കാരം സമ്മാനിച്ചു. ലോയേഴ്‌സ് യൂണിയൻ ജില്ല സെക്രടറി വിനോദ്‌കുമാർ ചമ്പളോൻ അധ്യക്ഷത വഹിച്ചു. സിപി എം ജില്ല സെക്രടറി എം വി ജയരാജൻ കെ ഇ ഗംഗാധരൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. സുധ അഴീക്കോടൻ, സുജിത് മോഹൻ, ബി പി ശശീന്ദ്രൻ, കെ അജിത്‌കുമാർ, പ്രീതി പറമ്പത്ത്, ജി പി ഗോപാലകൃഷ്‌ണൻ, കെ വി രൂപേഷ് എന്നിവർ സംസാരിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.