Missing Complaint | മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിനിടെ മകനെ കാണാതായെന്ന് അമ്മയുടെ പരാതി; പൊലീസ് അന്വേഷണമാരംഭിച്ചു
Sep 17, 2022, 21:12 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിനിടയില്‍ 17 വയസുകാരനായ മകനെ കാണാതായി പരാതി. പട്ടുവം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30 ഓടെ പയ്യന്നൂരിലാണ് സംഭവം.
മകനെ ഡോക്ടറെ കാണിക്കുന്നതിനായി പയ്യന്നൂരിലെ ആശുപത്രിയിലെത്തിയതായിരുന്നു അമ്മ. ഇവരുടെ കൂടെ മകളുമുണ്ടായിരുന്നു. ഡോക്ടറെ കണ്ടതിനുശേഷം അടുത്തുള്ള കടയില്‍ കയറി മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തതിനു ശേഷം മകനെ കാണാതാവുകയായിരുന്നുവെന്നും പിന്നീട് ഫോണില്‍ വിളിച്ച മകന്‍ കോഴിക്കോട്ടേക്ക് പോവുകയാണെന്ന് അറിയിച്ചതായും ഇവര്‍ പറയുന്നു.
അടുത്ത ഫോണ്‍കോളില്‍ എറണാകുളത്ത് പോവുകയാണെന്നും അവിടെ എത്തിയിട്ട് വീഡിയോ കോള്‍ ചെയ്യാമെന്നും അറിയിച്ചതായും പരാതിയിൽ പറയുന്നു. ഇതോടെ ആശങ്കയിലായ അമ്മ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.