Attacked | പയ്യന്നൂരില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി മര്‍ദിച്ചെന്ന സംഭവം; കൗമാരക്കാരന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
Apr 4, 2023, 21:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) അക്രമി സംഘം തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മര്‍ദിച്ചെന്ന സംഭവത്തില്‍ ഗുരുതരമായ പരുക്കുകളോടെ കൗമാരക്കാരന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. നിര്‍മാണം നടക്കുന്ന വീട്ടിലേക്ക് കൊണ്ടുപോയി കൗമാരക്കാരനെ അതിക്രൂരമായി മര്‍ദിച്ചതിനു ശേഷം തറയില്‍ വീണ രക്തം തുടക്കുന്നത് സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പയ്യന്നൂര്‍ കാറമ്മല്‍ സ്വദേശിയായ കൗമാരക്കാരനാണ് അതിക്രൂരമായ മര്‍ദനത്തിനിരയായത്. മാര്ച് 27ന് രാത്രി 10.45ന് കാറമ്മേല്‍ റേഷന്‍ കടയ്ക്കു സമീപമാണ് സംഭവം. മുസ്ലിം യൂത് ലീഗ് പയ്യന്നൂര്‍ നഗരത്തില്‍ നടത്തിയ നൈറ്റ് മാര്‍ചില്‍ പങ്കെടുത്ത് തിരിച്ചു പോയതായിരുന്നു കൗമാരക്കാരന്. ഇതിനു ശേഷമാണ് ഗുരുതരമായി മര്‍ദനമേറ്റത്.
കൗമാരക്കാരന് മര്‍ദനമേറ്റത് രാത്രി പതിനൊന്നരയോടെയാണ് കുടുംബാംഗങ്ങള്‍ അറിയുന്നത്. സ്കൂടര്‍ ഓടിക്കുമ്പോള്‍ മതിലില്‍ ഇടിച്ചു വീണു പരുക്കേറ്റതാണെന്നാണ് ഇവര്‍ക്ക് ലഭിച്ച വിവരം. എന്നാല്‍ പിറ്റേ ദിവസം മര്‍ദനമേറ്റതിനെ തുടര്‍ന്ന് നിലത്ത് തളം കെട്ടിയ രക്തം തുടച്ചു നീക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യാഥാര്‍ഥ വിവരം വീട്ടുകാര്‍അറിയുന്നത്.
വെളളൂര്‍ മാപ്പിള എല്‍ പി സ്കൂളിന് സമീപത്തുളള വീട്ടിലെത്തിച്ചാണ് കൗമാരക്കാരനെ മര്‍ദിച്ചതെന്നാണ് വിവരം. എന്നാല്‍ സംഭവം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസ് മര്‍ദനത്തിന് ഇരയായ കൗമാരക്കാരന്റെ മൊഴിയെടുക്കാന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയെങ്കിലും തനിക്കൊന്നും ഓമയില്ലെന്നായിരുന്നു മറുപടി.
ഇതേ തുടര്‍ന്ന് മൊഴിയെടുക്കാനാവാതെ പൊലീസ് അന്വേഷണം വഴിമുട്ടുകയായിരുന്നു. എങ്കിലും പൊലീസ് മറ്റൊരു കൗമാരക്കാരനെ ഈ സംഭവവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തിരുന്നു. ഈ പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ സംഘത്തില്‍പ്പെട്ട ചിലരാണ് കൗമാരക്കാരനെ അതിക്രൂരമായി മര്‍ദിച്ചതെന്നും വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് കുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രദേശവാസികളുടെ ആരോപണം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പയ്യന്നൂര്‍ കാറമ്മല്‍ സ്വദേശിയായ കൗമാരക്കാരനാണ് അതിക്രൂരമായ മര്‍ദനത്തിനിരയായത്. മാര്ച് 27ന് രാത്രി 10.45ന് കാറമ്മേല്‍ റേഷന്‍ കടയ്ക്കു സമീപമാണ് സംഭവം. മുസ്ലിം യൂത് ലീഗ് പയ്യന്നൂര്‍ നഗരത്തില്‍ നടത്തിയ നൈറ്റ് മാര്‍ചില്‍ പങ്കെടുത്ത് തിരിച്ചു പോയതായിരുന്നു കൗമാരക്കാരന്. ഇതിനു ശേഷമാണ് ഗുരുതരമായി മര്‍ദനമേറ്റത്.
കൗമാരക്കാരന് മര്‍ദനമേറ്റത് രാത്രി പതിനൊന്നരയോടെയാണ് കുടുംബാംഗങ്ങള്‍ അറിയുന്നത്. സ്കൂടര്‍ ഓടിക്കുമ്പോള്‍ മതിലില്‍ ഇടിച്ചു വീണു പരുക്കേറ്റതാണെന്നാണ് ഇവര്‍ക്ക് ലഭിച്ച വിവരം. എന്നാല്‍ പിറ്റേ ദിവസം മര്‍ദനമേറ്റതിനെ തുടര്‍ന്ന് നിലത്ത് തളം കെട്ടിയ രക്തം തുടച്ചു നീക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യാഥാര്‍ഥ വിവരം വീട്ടുകാര്‍അറിയുന്നത്.
ഇതേ തുടര്‍ന്ന് മൊഴിയെടുക്കാനാവാതെ പൊലീസ് അന്വേഷണം വഴിമുട്ടുകയായിരുന്നു. എങ്കിലും പൊലീസ് മറ്റൊരു കൗമാരക്കാരനെ ഈ സംഭവവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തിരുന്നു. ഈ പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ സംഘത്തില്‍പ്പെട്ട ചിലരാണ് കൗമാരക്കാരനെ അതിക്രൂരമായി മര്‍ദിച്ചതെന്നും വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് കുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രദേശവാസികളുടെ ആരോപണം.
Keywords: Teen attacked in Payyannur, Kannur, News, Social Media, Attack, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.