ടെക്‌നോ പാര്‍ക്ക് ജീവനക്കാരന്‍ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 07.06.2016) ടെക്‌നോ പാര്‍ക്ക് ജീവനക്കാരനെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെതത്തി. ടെക്‌നോ പാര്‍ക്കിലെ ഐ ബി എസ് കമ്പനി ജീവനക്കാരനായ കാക്കനാട് സ്വദേശി രാജേഷ് ജോയി(37) യെയാണ് കഴക്കൂട്ടം റെയില്‍വേ സ്‌റ്റേഷനടുത്തുള്ള സ്വകാര്യ ആശുപത്രിക്ക് സമീപത്തെ വീടിന്റെ രണ്ടാംനിലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറിയില്‍ രക്തം തളം കെട്ടിനിന്നിരുന്നു.

ടെക്‌നോ പാര്‍ക്ക് ജീവനക്കാരന്‍ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍
ഈ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു രാജേഷ്. കഴിഞ്ഞദിവസം രാത്രിയും രാജേഷ്
ഈ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയായിട്ടും രാജേഷ് മുറിയില്‍ നിന്നും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വീട്ടുടമ ചെന്ന് നോക്കിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ കഴക്കൂട്ടം പോലീസില്‍ വിവരം അറിയിച്ചു. മുറി അകത്തുനിന്നും ചാരിയനിലയിലായിരുന്നു.

അടുത്തിടെയാണ് രാജേഷ് വിവാഹമോചനം തേടിയത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia