Techie Died | ബെംഗ്‌ളൂറില്‍ കനത്ത മഴയില്‍ പെയ്ത വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി 23 കാരിക്ക് ദാരുണാന്ത്യം

 


ബെംഗ്‌ളൂറു: (www.kvartha.com) കനത്ത മഴയില്‍ പെയ്ത വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി 23 കാരിയായ ടെകിക്ക് ദാരുണാന്ത്യം.  ഇന്‍ഫോസിസ് ജീവനക്കാരിയായ ഹൈദരാബാദ് സ്വദേശിനി ബാനുരേഖ ആണ് മരിച്ചത്. നഗരത്തിലുണ്ടായ അപ്രതീക്ഷിത പെരുമഴയില്‍ നിയമസഭയ്ക്കു സമീപമുള്ള കെ ആര്‍ സര്‍കിളിലെ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ വാഹനം മുങ്ങിയാണ് അപകടം സംഭവിച്ചത്. 

ബാനുരേഖ കുടുംബസമേതം ഹൈദരാബാദില്‍നിന്നു നഗരത്തിലേക്കു വരുമ്പോഴായിരുന്നു അപകടം. വെള്ളക്കെട്ടിന്റെ ആഴം മനസിലാക്കാതെ കാര്‍ ഇറക്കിയതാണ് അത്യാഹിതത്തില്‍ കലാശിച്ചത്. കാറില്‍ കുടുങ്ങിയ മറ്റുള്ളവരെ നാട്ടുകാരും അഗ്നിരക്ഷാസേനയുമാണ് രക്ഷപ്പെടുത്തിയത്.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാനുരേഖയുടെ കുടുംബത്തെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദര്‍ശിച്ചു. കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍കാര്‍ ഏറ്റെടുക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

വിവിധയിടങ്ങളില്‍ മരച്ചില്ലകള്‍ ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. മല്ലേശ്വരം, തെക്കന്‍ ബെംഗ്‌ളൂറു ഉള്‍പെടെയുള്ള ബെംഗ്‌ളൂറിന്റെ ചില ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷമുണ്ടായി.

മേയ് 25 വരെ ബെംഗ്‌ളൂറു അര്‍ബന്‍ ജില്ലയില്‍ കനത്ത മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ബെംഗ്‌ളൂറു റൂറല്‍, കോലാര്‍, ചിക്കബെല്ലാപുര, കുടക്, മാണ്ഡ്യ, മൈസൂറു, ചിത്രദുര്‍ഗ ജില്ലകളിലും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

Techie Died | ബെംഗ്‌ളൂറില്‍ കനത്ത മഴയില്‍ പെയ്ത വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി 23 കാരിക്ക് ദാരുണാന്ത്യം


Keywords:  News, Kerala-News, Kerala, Weather-News, Techie dies in Bengaluru as vehicle gets submerged at flooded underpass

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia