Crime Thriller | 'പൊലീസില്ലാത്ത ഒരു നാടിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ?' വന്‍ താരനിരയുമായി 'ഒരു അന്വേഷണത്തിന്റെ തുടക്കം'; ടീസര്‍ പുറത്തിറങ്ങി
● ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെവി അബ്ദുല്‍ നാസര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്
● നിരവധി ലൊക്കേഷനുകളില്‍ കൂടിയാണ് ചിത്രത്തിന്റെ അന്വേഷണ തലങ്ങള്‍ വ്യാപിച്ചിരിക്കുന്നത്
● കോട്ടയം, കുട്ടിക്കാനം, തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബൈ എന്നിവിടങ്ങളിലാണ് ചിത്രീകരണം
കൊച്ചി: (KVARTHA) നവംബര്‍ എട്ടിന് പ്രദര്‍ശനത്തിനെത്തുന്ന എംഎ നിഷാദ് അണിയിച്ചൊരുക്കുന്ന കുറ്റാന്വേഷണ ചിത്രം 'ഒരു അന്വേഷണത്തിന്റെ തുടക്കം' - ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. എഴുപതോളം വരുന്ന വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെവി അബ്ദുല്‍ നാസര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സമീപകാല മലയാള സിനിമയിലെ തന്നെ വന്‍ താരനിര അടങ്ങിയ ചിത്രമായിരിക്കും ഇത്.
ഒരു കുറ്റാന്വേഷണ ചിത്രത്തിന് വ്യത്യസ്ഥമായ നിരവധി സ്ഥലങ്ങളില്‍ക്കൂടി സഞ്ചരിക്കേണ്ടി വരും. അത്തരത്തില്‍ നിരവധി ലൊക്കേഷനുകളില്‍ കൂടിയാണ് ഈ ചിത്രത്തിന്റെ അന്വേഷണ തലങ്ങള്‍ വ്യാപിച്ചിരിക്കുന്നത്. കോട്ടയം, കുട്ടിക്കാനം, തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബൈ എന്നീ ലൊക്കേഷനുകളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.
സംവിധായകന്‍ എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി എം കുഞ്ഞിമൊയ്തീന്റെ പൊലീസ് ഡിപ്പാര്‍ട് മെന്റിലെ സേവന കാലത്ത്, അദ്ദേഹം തന്റെ ഡയറിയില്‍ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങള്‍ വികസിപ്പിച്ചാണ് ചിത്രത്തിന്റെ കഥ രൂപവത്കരിച്ചത്.
ക്രൈം ബ്രാഞ്ച് എസ് പി ആയും ഇടുക്കി എസ് പി ആയും ദീര്‍ഘകാലം സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീന്‍. ഡി ഐ ജി റാങ്കില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച അദ്ദേഹത്തിന് വിശിഷ്ട സേവനത്തിന് പ്രസിഡന്റില്‍ നിന്നും രണ്ട് തവണ സ്വര്‍ണ മെഡല്‍ ലഭിച്ചിട്ടുണ്ട്. എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമപ്രവര്‍ത്തകനുമായ ജീവന്‍ തോമസിന്റെ തിരോധാനവും, വാകത്താനം കൂട്ടക്കൊലക്കേസിന്റെ ചുരുളുകളുമാണ് ചിത്രത്തിന്റെ കഥാസഞ്ചാരം.
ഷൈന്‍ ടോം ചാക്കോയാണ് ജീവന്‍ തോമസിനെ അവതരിപ്പിക്കുന്നത്. സ്വാസിക, എംഎ നിഷാദ്, പ്രശാന്ത് അലക്‌സാണ്ഡര്‍, ഷഹീന്‍ സിദ്ദീഖ്, ബിജു സോപാനം, ദുര്‍ഗാ കൃഷ്ണ, ഗൗരി പാര്‍വതി, അനീഷ് കാവില്‍ എന്നിവരാണ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നയിക്കുന്നത്.
സമുദ്രക്കനി, വാണി വിശ്വനാഥ്, സായ് കുമാര്‍, മുകേഷ്, വിജയ് ബാബു, സുധീര്‍ കരമന, അശോകന്‍, കലാഭവന്‍ ഷാജോണ്‍, അനുമോള്‍, ബൈജു സന്തോഷ്, ജോണി ആന്റണി, രമേഷ് പിഷാരടി, ശിവദ, മഞ്ജു പിള്ള, കോട്ടയം നസീര്‍, കൈലാഷ്, കലാഭവന്‍ നവാസ്, സുന്ദര്‍ പാണ്ട്യന്‍, പി ശ്രീകുമാര്‍, ശ്യാമ പ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, ചെമ്പില്‍ അശോകന്‍, ചാലി പാലാ, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, സ്മിനു സിജോ, സാബു അമി, അനു നായര്‍, സിനി ഏബ്രഹാം, ദില്‍ഷാ പ്രസാദ്, മഞ്ജു സുഭാഷ്, ജയകൃഷ്ണന്‍, ജയകുമാര്‍, അനീഷ് ഗോപാല്‍, രാജേഷ് അമ്പലപ്പുഴ, ലാലി പിഎം, അനന്ത ലക്ഷ്മി, അനിതാ നായര്‍, ഗിരിജാ സുരേന്ദ്രന്‍, അഞ്ജലീനാ ഏബ്രഹാം, ഭദ്ര, പ്രിയാ രാജീവ്, ജെനി, അഞ്ജു ശ്രീകണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ഛായാഗ്രഹണം: വിവേക് മേനോന്‍, ചിത്രസംയോജനം: ജോണ്‍കുട്ടി, സംഗീതം: എം ജയചന്ദ്രന്‍. പശ്ചാത്തല സംഗീതം: മാര്‍ക്ക് ഡി മൂസ്. ഗാനരചന: പ്രഭാവര്‍മ്മ, ഹരിനാരായണന്‍, പളനി ഭാരതി. ഓഡിയോഗ്രാഫി: എം ആര്‍ രാജാകൃഷ്ണന്‍. സൗണ്ട് ഡിസൈന്‍: ബിനോയ് ബെന്നി.
കലാസംവിധാനം: ഗിരീഷ് മേനോന്‍. വസ്ത്രാലങ്കാരം: സമീറ സനീഷ്. മേക്കപ്പ്: റോണക്‌സ് സേവ്യര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കൃഷ്ണകുമാര്‍. അസോസിയേറ്റ് ഡയറക്ടര്‍: രമേശ് അമാനത്ത്. വി എഫ് എക്‌സ്: പിക്ടോറിയല്‍. സ്റ്റില്‍സ്: ഫിറോസ് കെ ജയേഷ്. ത്രില്‍സ്: ഫീനിക്‌സ് പ്രഭു, ബില്ല ജഗന്‍. കൊറിയോ ഗ്രാഫര്‍: ബ്രിന്ദ മാസ്റ്റര്‍, ഡിസൈന്‍: യെല്ലോ യൂത്ത്. പിആര്‍ഒ & മാര്‍ക്കറ്റിംഗ്: തിങ്ക് സിനിമ. പിആര്‍ഒ: വാഴൂര്‍ ജോസ്, എ എസ് ദിനേശ്.
#MalayalamCinema #CrimeThriller #MAnishad #NewMovieTeaser #StarCast #MalayalamMovise