Accidental Death | കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി അധ്യാപികയ്ക്ക് ദാരുണാന്ത്യം; അപകടം നടന്നത് ഭര്‍ത്താവിനൊപ്പം സ്കൂടറില്‍ സഞ്ചരിക്കവെ
Jan 21, 2023, 13:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി അധ്യാപികയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കരമനയില്‍ ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. ഭര്‍ത്താവിനൊപ്പം സ്കൂടറില്‍ സഞ്ചരിക്കുകയായിരുന്നു. കാക്കാമൂല സ്വദേശി ലില്ലിയാണ് മരിച്ചത്. സ്കൂടര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് രവീന്ദ്രനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ് തലയിലൂടെ കയറിയിറങ്ങിയ ലില്ലി സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. പുന്നമോട് ഗവ.ഹയര്‍ സെകന്‍ഡറി സ്കൂള്‍ മുന്‍ അധ്യാപികയായിരുന്നു. അമിതവേഗത്തിലെത്തിയ ബസ് സ്കൂടറിനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു . പാപ്പനങ്ങോട് ഡിപോയിലെ കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്. രവീന്ദ്രന്റെ നില ഗുരുതരമല്ല. റിടയേര്‍ഡ് ഗ്രേഡ് എസ്ഐ ആണ് രവീന്ദ്രന്.
Keywords: Teacher Died in Road Accident, Thiruvananthapuram, News, Accidental Death, Injured, Hospital, KSRTC, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

