Accidental Death | കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി അധ്യാപികയ്ക്ക് ദാരുണാന്ത്യം; അപകടം നടന്നത് ഭര്‍ത്താവിനൊപ്പം സ്‌കൂടറില്‍ സഞ്ചരിക്കവെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി അധ്യാപികയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കരമനയില്‍ ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. ഭര്‍ത്താവിനൊപ്പം സ്‌കൂടറില്‍ സഞ്ചരിക്കുകയായിരുന്നു. കാക്കാമൂല സ്വദേശി ലില്ലിയാണ് മരിച്ചത്. സ്‌കൂടര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് രവീന്ദ്രനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Aster mims 04/11/2022

Accidental Death | കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി അധ്യാപികയ്ക്ക് ദാരുണാന്ത്യം; അപകടം നടന്നത് ഭര്‍ത്താവിനൊപ്പം സ്‌കൂടറില്‍ സഞ്ചരിക്കവെ

ബസ് തലയിലൂടെ കയറിയിറങ്ങിയ ലില്ലി സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. പുന്നമോട് ഗവ.ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ മുന്‍ അധ്യാപികയായിരുന്നു. അമിതവേഗത്തിലെത്തിയ ബസ് സ്‌കൂടറിനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു . പാപ്പനങ്ങോട് ഡിപോയിലെ കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്. രവീന്ദ്രന്റെ നില ഗുരുതരമല്ല. റിടയേര്‍ഡ് ഗ്രേഡ് എസ്‌ഐ ആണ് രവീന്ദ്രന്‍.

Keywords: Teacher Died in Road Accident, Thiruvananthapuram, News, Accidental Death, Injured, Hospital, KSRTC, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia