Accidental Death | മകള്‍ക്കൊപ്പം സ്‌കൂടറില്‍ സഞ്ചരിച്ചിരുന്ന അധ്യാപിക കാര്‍ ഇടിച്ചു മരിച്ചു; പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) മകള്‍ക്കൊപ്പം സ്‌കൂടറില്‍ സഞ്ചരിച്ചിരുന്ന അധ്യാപിക കാര്‍ ഇടിച്ചു മരിച്ചു. ചാങ്ങ സ്വദേശിയും പുഴനാട് ലയോള സ്‌കൂള്‍ അധ്യാപികയുമായ അഭിരാമിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം കള്ളിക്കല്‍ തേവന്‍കൊട് വെച്ചായിരുന്നു അപകടം. അഭിരാമിയായിരുന്നു സ്‌കൂടര്‍ ഓടിച്ചിരുന്നത്. പിന്നില്‍ ഇരിക്കുകയായിരുന്ന മകള്‍ അര്‍പ്പിതയ്ക്കും അപകടത്തില്‍ പരുക്കേറ്റു. അഭിരാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിച്ചു.

അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന സ്‌കൂടറില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അഭിരാമിയും അര്‍പ്പിതയും സഞ്ചരിച്ചിരുന്ന സ്‌കൂടര്‍ പതിയെ ആയിരുന്നുവെന്നും ഇവര്‍ പറയുന്നു. 

Accidental Death | മകള്‍ക്കൊപ്പം സ്‌കൂടറില്‍ സഞ്ചരിച്ചിരുന്ന അധ്യാപിക കാര്‍ ഇടിച്ചു മരിച്ചു; പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


ഹെല്‍മറ്റ് ധരിച്ചിരുന്ന അഭിരാമിക്ക് അപകടത്തിന് പിന്നാലെ ബോധം നഷ്ടപ്പെട്ടു. ഓടിക്കൂടിയ പ്രദേശവാസികള്‍ ഉടന്‍ തന്നെ അഭിരാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തും മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നുവെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Keywords: Teacher Died in Road Accident, Thiruvananthapuram, News, Accidental Death, Road Accident, Car, Scooter, Obituary, Injured, Hospital, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia