ലോ അകാഡെമി അധ്യാപകന്‍ കോളജ് ഗ്രൗന്‍ഡില്‍ തീകൊളുത്തി മരിച്ചനിലയില്‍ ; രാവിലെ മുതല്‍ പരിപാടികളില്‍ സജീവമായിരുന്ന യുവാവിന്റെ മരണത്തില്‍ പകച്ച് കുട്ടികളും അധ്യാപകരും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 18.08.2021) തിരുവനന്തപുരം ലോ അകാഡെമി  അധ്യാപകന്‍ കോളജ് ഗ്രൗന്‍ഡില്‍ തീകൊളുത്തി മരിച്ച നിലയില്‍. സുനില്‍ കുമാര്‍ എന്ന അധ്യാപകനാണ് മരിച്ചത്. തീകൊളുത്തിയ നിലയില്‍ കണ്ടെത്തിയ ഉടന്‍ തന്നെ അധ്യാപകനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആത്മഹത്യയാണെന്ന് സംശയിക്കുന്നു. എന്നാല്‍ അതിനുള്ള കാരണം വ്യക്തമല്ല. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. സമീപത്തുനിന്ന് പെട്രോള്‍ കുപ്പി കണ്ടെടുത്തിട്ടുണ്ട്. കോളജില്‍ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് തീ നാളങ്ങള്‍ കണ്ട് മറ്റുള്ളവരെ വിവരമറിയിച്ചത്.
Aster mims 04/11/2022

ലോ അകാഡെമി അധ്യാപകന്‍ കോളജ് ഗ്രൗന്‍ഡില്‍ തീകൊളുത്തി മരിച്ചനിലയില്‍ ; രാവിലെ മുതല്‍ പരിപാടികളില്‍ സജീവമായിരുന്ന യുവാവിന്റെ മരണത്തില്‍ പകച്ച് കുട്ടികളും അധ്യാപകരും


തിരുവനന്തപുരം വഴയില സ്വദേശിയായ സുനില്‍കുമാര്‍ കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. ബുധനാഴ്ച രാവിലെയും കോളജിലെ പരിപാടികളില്‍ സജീവമായിരുന്നു സുനില്‍ കുമാറെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഉച്ചയോടെയാണ് തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ അധ്യാപകന്റെ മരണത്തില്‍ വിദ്യാര്‍ഥികളും സഹ അധ്യാപകരും ഞെട്ടിയിരിക്കയാണ്.

കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ സുനില്‍കുമാര്‍ മരണത്തെ സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ ഇട്ടിരുന്നതായും പറയുന്നുണ്ട്. ഇക്കാര്യങ്ങളടക്കം പൊലീസ് അന്വേഷിച്ചുവരികയാണ്.

Keywords:  Teacher dead body found in college ground, Thiruvananthapuram, News, Dead Body, Teacher, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script