Suspended | സ്റ്റാഫ് മീറ്റിങ്ങില്‍ കയറി അക്രമം നടത്തിയെന്ന പരാതി; അധ്യാപകരായ ഭാര്യക്കും ഭര്‍ത്താവിനും സസ്‌പെന്‍ഷന്‍

 


കോഴിക്കോട്: (KVARTHA) നരിക്കുനി എരവന്നൂര്‍ എ യു പി സ്‌കൂളിലെ അധ്യാപകരുടെ സ്റ്റാഫ് മീറ്റിങ്ങിനിടെ അകത്തു കയറി അക്രമം നടത്തിയെന്ന പരാതിയില്‍ നടപടി. സ്‌കൂളിലെ അധ്യാപിക സുപ്രീനയെയും സുപ്രീനയുടെ ഭര്‍ത്താവ് പോലൂര്‍ എല്‍പി സ്‌കൂളിലെ അധ്യാപകനായ എംപി ഷാജിയെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കൊടുവള്ളി എഇഒയുടെ ശിപാര്‍ശ പ്രകാരമാണ് സ്‌കൂള്‍ മാനേജര്‍ സുപ്രീനയെ സസ്‌പെന്‍ഡ് ചെയ്തത്.

എം പി ഷാജിയെ കുന്നമംഗലം എഇഒ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. എരവന്നൂര്‍ എയുപി സ്‌കൂളിലെ അഞ്ച് അധ്യാപകരാണ് ഷാജിക്കെതിരെ മര്‍ദന പരാതി നല്‍കിയത്. അധ്യാപക സംഘടന എസ്ടിയുവിന്റെ ജില്ലാ നേതാവാണ് ഷാജി.

എരവന്നൂര്‍ സ്‌കൂളിലെ പ്രധാന അധ്യാപകനടക്കം നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് അധ്യാപകനായ എംപി ഷാജിയെ അറസ്റ്റ് ചെയ്തു. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലേക്ക് അതിക്രമിച്ച് കയറി അധ്യാപകരെ മര്‍ദിച്ചെന്നാണ് ഷാജിക്കെതിരെയുള്ള കേസ്.

എംപി ഷാജിയുടെ ഭാര്യ സുപ്രീന ജോലി ചെയ്യുന്ന നരിക്കുനി എരവന്നൂര്‍ എ യു പി സ്‌കൂളിലെ സ്റ്റാഫ് മീറ്റിങ്ങിനിടെ തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് തല്ലുണ്ടായത്.

സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികളെ അധ്യാപകര്‍ തല്ലിയ പരാതി അധ്യാപകര്‍ ഇടപെട്ട് ഒത്തുതീര്‍പാക്കിയിരുന്നു. എന്നാല്‍ സുപ്രീന വിവരം പൊലീസിന് കൈമാറിയിരുന്നു. ഇത് ചര്‍ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തല്ല് നടന്നത്. തടയാനുളള ശ്രമത്തിനിടെ, സംഘര്‍ഷത്തില്‍ അധ്യാപകര്‍ക്ക് പരുക്കേറ്റിരുന്നു. പ്രധാനാധ്യാപകന്‍ പി ഉമ്മര്‍ അധ്യാപകരായ വീണ, അനുപമ, ജസീല, മുഹമ്മദ് ആസിഫ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ബിജെപി അനുകൂല അധ്യാപക സംഘടന എന്‍ ടി യുവിന്റെ നേതാവായ എംപി ഷാജി സമീപത്തെ പോലൂര്‍ എല്‍പി സ്‌കൂളിലെ അധ്യാപകനാണ്. സംഭവത്തില്‍ കൊടുവളളി എഇഒ വകുപ്പുതല അന്വേഷണവും നടത്തുന്നുണ്ട്.

അതേസമയം, തന്നോട് മറ്റധ്യാപകര്‍ മോശമായി സംസാരിക്കുന്നത് കണ്ടതുകൊണ്ടാണ് ഭര്‍ത്താവ് ഇടപെട്ടതെന്നും ഉന്തും തളളും മാത്രമാണ് ഉണ്ടായതെന്നും അധ്യാപികയുടെ വാദം. സംഭവത്തില്‍
സുപ്രീന സഹപ്രവര്‍ത്തകര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

Suspended | സ്റ്റാഫ് മീറ്റിങ്ങില്‍ കയറി അക്രമം നടത്തിയെന്ന പരാതി; അധ്യാപകരായ ഭാര്യക്കും ഭര്‍ത്താവിനും സസ്‌പെന്‍ഷന്‍



Keywords: News, Kerala, Kerala-News, Malayalam-News, Kozhikode-News, Teacher Couple, Suspended, Kozhikode News, School, Teachers, Staff Meeting, Clash, Complaint, Court, Probe, Kerala News, Teacher couple suspended on Kozhikode school teachers staff meeting clash.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia