Teacher booked | വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; സ്‌കൂൾ അധ്യാപകനെതിരെ പോക്സോ കേസ്
Nov 1, 2022, 19:44 IST
ADVERTISEMENT
കണ്ണൂർ: (www.kvartha.com) ജില്ലയിൽ വീണ്ടും ഒരു അധ്യാപകനെതിരെ ലൈംഗിക ചൂഷണ പരാതി. ഹയർ സെകൻഡറി വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അധ്യാപകനെതിരെ മുഴക്കുന്ന് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. ഇരിട്ടി കാക്കയങ്ങാട് പാല ഹയർ സെകൻഡറി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ ഹസനെതിരെയാണ് കേസെടുത്തത്. ഇയാൾ വിദ്യാർഥിനികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് സ്കൂളിൽ എസ്എഫ്ഐ സമരം നടത്തിയിരുന്നു.
മോശമായി പെരുമാറിയെന്ന് വിദ്യാർഥിനികൾ കൗൺസിലിംഗിനിടെ സ്കൂൾ അധ്യാപികയോട് വെളിപ്പെടുത്തിയെന്നാണ് വിവരം. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനും പൊലീസിനും പരാതി നൽകി. ഇതിന് പിന്നാലെയാണ് അധ്യാപകനെതിരെ എസ്എഫ്ഐ സമരം ആരംഭിച്ചത്. പൊലീസിനും ചൈൽഡ് ലൈനിനും പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണം നടക്കട്ടെയെന്നും സ്കൂൾ അധികൃതരും പറയുന്നു.
അധ്യാപകൻ മോശമായി പെരുമാറിയെന്ന് പരാതിപ്പെട്ട പെൺകുട്ടികളുടെ മൊഴി പരിശോധിച്ചതിന് ശേഷമാണ് പോക്സോ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ആരോപണ വിധേയനായ അധ്യാപകനെ അടിയന്തിരമായി സ്കൂളിൽ നിന്ന് പുറത്താക്കണമെന്ന് എസ്എഫ്ഐ ഇരിട്ടി ഏരിയാ കമിറ്റി ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് എസ്എഫ്ഐ ഭാരവാഹികൾ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.