Attack | കാസര്‍കോട്ട് അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റു; സംഭവം ഓണാഘോഷങ്ങള്‍ക്കായി അടഞ്ഞുകിടന്ന മുറി തുറന്നപ്പോള്‍
Sep 13, 2024, 17:57 IST
Representational Image Generated By Meta AI
● പാമ്പിനെ ഉടന്‍ തന്നെ തല്ലിക്കൊന്നു.
● വിഷപ്പാമ്പല്ലെന്നാണ് പ്രാഥമിക നിഗമനം
കാസര്‍കോട്: (KVARTHA) അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റു. നീലേശ്വരം രാജാസ് ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പടിഞ്ഞാറ്റം കൊഴുവല്‍ സ്വദേശിനി വിദ്യ(46) യ്ക്കാണ് കടിയേറ്റത്. ഉടന്‍ തന്നെ നീലേശ്വരം സി എച്ച് സിയില്‍ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ നല്‍കി.
വിഷപ്പാമ്പല്ലെന്നാണ് പ്രാഥമിക നിഗമനം. അധ്യാപിക സുഖം പ്രാപിച്ചുവരുന്നതായാണ് വിവരം. ദിവസങ്ങളായി അടഞ്ഞുകിടന്ന ക്ലാസ് മുറി ഓണാഘോഷ പരിപാടികള്‍ക്കായി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തുറന്നപ്പോഴാണ് സംഭവം. പാമ്പിനെ ഉടന്‍ തന്നെ തല്ലിക്കൊന്നു.
#snakebite #kasaragod #kerala #school #teacher #safety #accident #news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.