Arrested | യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയതായി പരാതി; സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

 


കണ്ണൂർ: (www.kvartha.com) ബൈകിൽ എത്തി യുവതിക്കും മാതാവിനും നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഖലീൽ (52) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പകൽ റോഡരികിലെ വീട്ടിലേക്ക് ഇയാൾ ബൈക് ഓടിച്ച് എത്തുകയും ചെടി ആവശ്യപ്പെട്ട് ബൈക് നിർത്തി ഇറങ്ങിയ ശേഷം യുവതിക്ക് നേരെ ഉടുപ്പ് മാറ്റി നഗ്നതാ പ്രദർശനം നടത്തിയെന്നുമാണ് പരാതി.

Arrested | യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയതായി പരാതി; സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

വീട്ടമ്മയും, യുവതിയുമാണ് ഇവിടെ ഉണ്ടായിരുന്നത്. ഹെൽമെറ്റും മഴക്കോടും ബൈകിൽ എത്തിയയാൾ ധരിച്ചിരുന്നു. സ്ത്രീകൾ ബഹളം വെച്ചപ്പോൾ ഇയാൾ കടന്ന് കളഞ്ഞുവെന്നാണ് പറയുന്നത്. തുടർന്ന് ബൈകിന്റെ ഫോടോ പകർത്തി യുവതി വളയം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനെ വളയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Keywords: News, Kannur, Kerala, Teacher, Arrest, Complaint, Case, Police, Court,   Teacher arrested for misbehaving with woman.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia