ട്രെയിനിലും ഇനി കടം യാത്ര

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി:(www.kvartha.com 04/08/2017)  ഇനി മുതല്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ ഉടന്‍ പണം നല്‍കണമെന്നില്ല. യാത്രക്കാര്‍ക്ക് പണമടയ്ക്കാതെ തന്നെ ട്രെയിന്‍ ടിക്കറ്റ് ലഭ്യമാക്കുവാനുള്ള പുതിയ സാധ്യതകള്‍ തുറന്നിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഐആര്‍സിടിസിയുടെ സൈറ്റുപയോഗിച്ച് തല്‍ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുക.

ടിക്കറ്റ് ബുക്ക് ചെയ്ത് 14 ദിവസത്തിനുള്ളില്‍ പണം അടച്ചാല്‍ മതി. ഇപെയ്‌മെന്റ് ലെയ്റ്റര്‍ എന്ന ഈ പദ്ധതി 2017 ജൂലൈ ഒന്നു മുതല്‍ നിലവില്‍ വന്നിട്ടുണ്ട്. നിലവില്‍ ഈ സൗകര്യം ജനറല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായിരുന്നു ലഭിച്ചിരുന്നത്. തല്‍ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കണ്‍ഫമേഷന്‍ ആകുന്നതിന് ഓണ്‍ലൈനായി
പണമടയ്ക്കണമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ചട്ടം.

ട്രെയിനിലും ഇനി കടം യാത്ര

പേയ് ഓണ്‍ ഡെലിവറി സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ തത്കാല്‍ ടിക്കറ്റുകള്‍ക്ക് പണമായോ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വഴിയോ വീട്ടില്‍ നിന്ന് ടിക്കറ്റിനുള്ള പണം നല്‍കാം. ഇതിനായി ഐആര്‍സിടിസി 130,000 തത്കാല്‍ ഇടപാടുകളായിരിക്കും പ്രതിദിനം നടക്കുക. ക്വോട്ട വഴി ബുക്കിംഗ് ആരംഭിച്ച് മിനിറ്റുകള്‍ക്കകം ബുക്കിംഗ് പൂര്‍ത്തിയാകുമെന്നാണ് റെയില്‍ വേ വ്യക്തമാക്കുന്നത്.

ടിക്കറ്റ് ബുക്കിംഗിനിടെ പല തവണ ടിക്കറ്റിന് പണം ഈടാക്കുന്ന പ്രവണതകള്‍ക്ക് അന്ത്യമാകുമെന്ന് മാത്രമല്ല ഏഴ് മുതല്‍ 15 ദിവസത്തിനുള്ളില്‍ പണം റീഫണ്ട് ചെയ്യാനും സാധിക്കും. നേരത്തെ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ജനറല്‍ ട്രെയിന്‍ യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ ക്യാഷ് ഓണ്‍ ഡെലിവറിയായി നല്‍കുന്ന സംവിധാനം ഐആര്‍സിടിസി പ്രാബല്യത്തില്‍ വരുത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keyword: News, Kerala, Kochi, Train, Ticket, Railway, Booking, E-payment, Refund, Cash on delivery, Tatkal tickets: Book online, pay IRCTC later.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia