Kannur Airport | കണ്ണൂര്‍ വിമാനത്താവളത്തിന്റെ കൈ പിടിച്ച് ടാറ്റ; പുതിയ പ്രഖ്യാപനം പ്രവാസികള്‍ക്ക് വന്‍ ആശ്വാസം
Jun 17, 2023, 21:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മട്ടന്നൂര്‍: (www.kvartha.com) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രതിസന്ധികള്‍ക്ക് താല്‍കാലിക ആശ്വാസം. ടാറ്റാ ഗ്രൂപിന് കീഴിലുള്ള എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് കണ്ണൂരില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഇതോടെ വടക്കന്‍ കേരളത്തില്‍ യുഎഇയിലേക്കുള്ള യാത്രാദുരിതത്തിന് താത്കാലിക ആശ്വാസമാകുകയാണ്.
കണ്ണൂര്‍ ശാര്‍ജ റൂടിലാണ് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വ, വെള്ളി ദിവസങ്ങളിലാകും സര്‍വീസ് നടത്തുകയെന്ന് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് എംഡി അലോഗ് സിങ് അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3.15-ന് എയര്‍ ഇന്‍ഡ്യയുടെ ഐ എക്‌സ് 741 വിമാനം ശാര്‍ജയിലേക്ക് പുറപ്പെടും. യുഎഇ സമയം വൈകിട്ട് 5.35-ന് വിമാനം ശാര്‍ജയിലെത്തും. വൈകിട്ട് 6.35-ന് ശാര്‍ജയില്‍ നിന്നുള്ള വിമാനം രാത്രി 11.50ന് കണ്ണൂരിലെത്തും. വെള്ളിയാഴ്ച രാത്രി 10.35-ന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് അര്‍ധരാത്രി 12.55 ശാര്‍ജയിലെത്തുന്ന രീതിയിലാണ് പുതിയ സര്‍വീസ്. രാത്രി പതിനൊന്ന് മണിക്ക് ശാര്‍ജയില്‍ നിന്നും പുറപ്പെടുന്ന ഐ എക്‌സ് 742 വിമാനം പുലര്‍ചെ 4.15ന് കണ്ണൂരിലെത്തും.
കണ്ണൂര്‍ ശാര്‍ജ റൂടിലാണ് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വ, വെള്ളി ദിവസങ്ങളിലാകും സര്‍വീസ് നടത്തുകയെന്ന് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് എംഡി അലോഗ് സിങ് അറിയിച്ചു.
Keywords: Tata holding hand of Kannur Airport; new announcement is big relief for expatriates, Kannur, News, Kannur Airport, Air India Express, Tata Group, Passengers, More Flights, Declaration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

