തസ്‌മൈ ശ്രീ ഗുരുവേ നമഃ അധ്യാപക ദിനത്തില്‍ അറിവിന്റെ പാതയില്‍ വെളിച്ചം പകര്‍ന്ന് തന്നവരെ സ്മരിക്കാം
Sep 3, 2020, 17:48 IST
കൊച്ചി: (www.kvartha.com 03.09.2020) സെപ്റ്റംബര്‍ അഞ്ച്, ആദ്യാക്ഷരം പകര്‍ന്നുതന്ന ഗുരുക്കന്മാരെ സ്മരിക്കാനും ബഹുമാനിക്കാനും ഇന്ത്യാരാജ്യം മാറ്റിവച്ച ഒരു സുദിനം. നമ്മെ അജ്ഞാനത്തിന്റെ പാതയില്‍ നിന്ന് ജ്ഞാനത്തിന്റെ പാതയിലേക്ക് നയിച്ചവരെല്ലാം ഗുരുക്കന്മാരാണ്. ഓരോ വ്യക്തിയുടെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് കടന്നുചെല്ലുമ്പോള്‍ അവന്റെ വിജയത്തിനു പിന്നിലെ ഗുരുസാന്നിധ്യം നമുക്ക് കാണാന്‍ സാധിക്കും.
ഒരു നല്ല അധ്യാപകന്‍ മെഴുകുതിരി പോലെയാണ്. അന്യര്‍ക്ക് വെളിച്ചം പകര്‍ന്നുകൊടുത്തുകൊണ്ട് സ്വയം ഇല്ലാതാകുന്നു. പുതു തലമുറയെ അധ്യാപനത്തിന്റെ മഹത്വം അറിയിക്കാനായാണ് ഇങ്ങനെ ഒരു ദിനം ആചരിക്കുന്നത്.
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും വിദ്യാഭ്യാസ വിചക്ഷണനും, ദാര്‍ശനികനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആഘോഷിക്കുന്നത്. ഈ സുദിനത്തില്‍ നമ്മളില്‍ ജ്ഞാനത്തിന്റെ തിരിതെളിയിച്ച ഗുരുജനങ്ങളെ സ്മരിക്കാം, ആശംസ സന്ദേശങ്ങള്‍ കൈമാറാം. അധ്യാപക ദിനാശംസകള്‍ ഇങ്ങനെയും,
''തസ്‌മൈ ശ്രീ ഗുരുവേ നമഃ.അറിവിന്റെ വെളിച്ചം പകരുന്ന എല്ലാ ഗുരുക്കന്മാര്‍ക്കും അധ്യാപകദിനാശംസകള്‍''
''എല്ലാ അധ്യാപകര്‍ക്കും അധ്യാപക സുഹൃത്തുക്കള്‍ക്കും ഗുരുഭുതര്‍ക്കും അധ്യാപക ദിനാശംസകള്‍''
''അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്ന എല്ലാ അധ്യാപകര്‍ക്കും അധ്യാപക ദിനാശംസകള്‍''
''അധ്യാപകര്‍ സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്ന വിളക്കായിരിക്കണം. കഠിനാധ്വാനിയും വിശാല മനസ്‌കനും ആയിരിക്കണം. അധ്യാപകന്‍ കെട്ടിനില്‍ക്കുന്ന ജലാശയത്തിനു പകരം ഒഴുകുന്ന ഒരു അരുവിയാകണം''
''കര്‍ത്തവ്യം അതിന്റെ അര്‍ഥം ഉള്‍ക്കൊണ്ടു കൊണ്ട് നിറവേറ്റുന്ന എല്ലാ അധ്യാപക അധ്യാപികമാര്‍ക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകള്‍''
''പള്ളിക്കൂടങ്ങളെ പോലെ മഹത്തായ ഒരു പൂവാടിയും ലോകത്തില്ല. അവയെ സൂക്ഷ്മതയോടെ പരിചരിക്കുന്ന ഗുരുക്കന്‍മാര്‍ക്ക് ആശംസകള്‍''
''വിദ്യ പകര്‍ന്നു തരുന്നവര്‍ ആരായാലും അവര്‍ അധ്യാപകരാണ്. അതിനാല്‍ ജീവിത വഴിയില്‍ എവിടെ കണ്ടുമുട്ടുമ്പോളും അവരെ സ്‌നേഹിക്കുക, ബഹുമാനിക്കുക. അതാണ് അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ''
''വിദ്യ പകര്‍ന്നു തരുന്ന ആരായാലും അവര്‍ അധ്യാപകരാണ്; അധ്യാപക ദിനാശംസകള്‍''
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.