Dead | താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു

 


ADVERTISEMENT

താനൂര്‍: (www.kvartha.com) പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ചു. താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മലപ്പുറം തിരൂരങ്ങാടി സ്വദേശി സാമി ജിഫ്രി (30)യെയാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് താനൂര്‍ പൊലീസ് മറ്റു നാലു പേര്‍ക്കൊപ്പം സാമിയെ കസ്റ്റഡിയിലെടുത്തത്.

Dead | താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു

18 ഗ്രാം എംഡിഎംഎയുമായാണ് ഇവരെ പിടികൂടിയതെന്നും ഇയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച പുലര്‍ചെയാണ് ഇയാളെ മരിച്ചനിലയില്‍ താനൂര്‍ മൂലക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ചര്‍ച ചെയ്യുന്നുണ്ട്.

Keywords:  Tanur: Man died in police custody,  Malappuram, News, Tanur News, Police, Custody, Dead, Drugs, Hospital, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia